മുണ്ടകൻ കണ്ടാലറിയോടാ

മുണ്ടകൻ കണ്ടാലറിയോടാ

മുണ്ടകൻ കണ്ടാലറിയോടാ
മുണ്ടകൻ കണ്ടാലറിയില്ല

പുഞ്ചയ്ക്ക് തേവാനറിയോടാ
പുഞ്ചയ്ക്ക് തേവാനറിയില്ല

മുണ്ടു മുറുക്കിയുടുത്തേ നിന്നെ ഇക്കണ്ട കാലം പഠിപ്പിച്ചു
എന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്തേ നിന്നെ പഠിപ്പിച്ചു

കണ്ടം കുത്താനറിയോടാ
വരമ്പ് മാടാനറിയോടാ
ആറ്റുമ്മണമ്മലെ പാട്ടറിയോ
വട്ടക്കളിയുടെ ചോടറിയോ
കുറുന്തോട്ടിത്തല കണ്ടറിയോ
കഞ്ഞിക്കൂർക്ക മണത്തറിയോ
നാട്ടുമരുന്നിന്റെ പേരറിയോ
നാടൻ പാട്ടിന്റെ ചൂരറിയോ

എന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്തേ നിന്നെ പഠിപ്പിച്ചു

താതെയ്യത്തക തെയ്യാരോ തക തെയ്യത്തെയ്യത്തക തെയ്യാരോ

നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാൽ

കട : http://goo.gl/HJdaZ

പുഴയ്ക്കല്‍ പൂങ്കുന്നം കിഴക്കേപ്പാടത്ത്, മുണ്ടകന്‍ 2013 ജൂലൈ
Back to Top