കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം എങ്ങനെ തിരിച്ചറിയുമെന്നായി ചിന്ത. ഒടുവിൽ തുമ്പികളുടെ സൂക്ഷ്മഭാവങ്ങളെ അതിസൂക്ഷമമായി നിരീക്ഷിക്കുന്ന എന്റെ സുഹൃത്ത് ജീവൻ ജോസിൽ തന്നെ എത്തിച്ചേർന്നു. അതുപോലൊരു സുഹൃത്തുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഭാഗ്യമുള്ളവരാണ്. അദ്ദേഹമാണ് ഇവയുടെ മുഖത്തിന്റെ നിറഭേദങ്ങളെക്കുറിച്ചു എന്നോട് പറഞ്ഞത്. എങ്കിൽപ്പിന്നെ എനിക്ക് കിട്ടിയ വിവരങ്ങൾ നിങ്ങളുമായി പങ്കു വയ്‌ക്കാമെന്നു കരുതി.
Originally published at author’s blog
Family :LibellulidaeScientific name :Trithemis pallidinervisCommon name :Long legged marsh gliderMalayalam name :കാറ്റാടി തുമ്പി.Place of observation : Thommana, KeralaDate of observation : Various