Kerala Flood 2018; Kole Birders – Mission Ayanikkad

Kerala Flood 2018; Kole Birders – Mission Ayanikkad

Mission Ayanikkad completed.. ❤

(Thank you so much dear Kole Birders & Proud of you all..)


പ്രളയ ജലത്തിൽ പതുക്കെ പതുക്കെ കേരളം മുങ്ങി തുടങ്ങിയപ്പോൾ, ഇവിടെ ഞങ്ങൾ KOLE BIRDERS (A group of people interested in nature & its conservation, focussing on kole wetlands & biodiversity)
SOS for Rescue operation, ക്യാമ്പിംഗ്, ക്യാമ്പ് Location Mapping, Flood Level Mapping ഒക്കെ തിരക്കിട്ട് ചെയ്യുകയായിരുന്നു, രക്ഷാ പ്രവർത്തങ്ങളും, അതിന്റെ ഏകോപന പ്രവർത്തനങ്ങളും, അതിന്റെ പാരമ്യതയിൽ എത്തുന്നതും അതിന്റെ കൂട്ടായ്മയും വേഗതയും കൃത്യതയും കണ്ട്‌ ഞെട്ടി ഇരിക്കായിരുന്നു ഞാൻ
ഒരു വിധം എല്ലാവരും ആക്റ്റീവ് ആയ സമയം, എനിക്കാണെങ്കിൽ പനി മാറി റെസ്റ്റ് എടുക്കുന്ന സമയം ക്യാമ്പിനു പോകാൻ ചോദിയ്ക്കാൻ പോലും പറ്റില്ല, കൂടാതെ ഞങ്ങളുടെ വീടിനു ചുറ്റും പ്രളയജലം അടുത്തു വന്നു കൊണ്ടിരിക്കുന്നു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാ, ഒരു ഫണ്ട്‌ കളക്ഷൻ ഗ്രൂപ്പിൽ ചെയ്താലോ എന്നു തോന്നിയത്. വാട്ട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞപ്പോഴേക്കും കുറച്ചുപേർ അപ്പോൾ തന്നെ സപ്പോർട്ട് ചെയ്തു, അങ്ങിനെ KOLE BIRDERS RELIEF FUND രൂപം കൊണ്ടു, പിന്നെ പതിയെ ഫണ്ട്‌ ഉയർന്നു, കുറേപേർ പരസ്പര വിശ്വാസത്തിൽ പൈസ പേഴ്സണൽ അക്കൗണ്ട്‌ലേക്ക്‌ അയച്ചു, ഓഗസ്റ്റ്‌ 15 നു തുടങ്ങിയ ഫണ്ട്‌ September മാസത്തോടെ ക്ലോസ് ചെയ്യാൻ തീരുമാനമായി, ഫണ്ട്‌ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് നേരിട്ട് ചിലവാക്കാൻ തീരുമാനമായി.
കോൾപ്പാടത്തിനരികിൽ താമസിക്കുന്ന പല ഗ്രാമങ്ങൾക്കും കനത്ത നാശനഷ്ടങ്ങളാണ് പ്രളയം ബാക്കിവച്ചത്. എന്നും കോളിനോടൊപ്പം സഞ്ചരിക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിൽ നമ്മളാലാകുന്ന കോളിനോടടുത്തു താമസിക്കുന്ന പ്രളയബാധിതമായ സ്ഥലത്തെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലേക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റും വാങ്ങി നൽകാമെന്നായിരുന്നു ചർച്ചകളിൽ വന്നിരുന്നത്, പിന്നീട് സ്കൂളുകളുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ അവിടെ ബുക്ക്സ് എല്ലാം വിതരണത്തിനായി എത്തുന്നുണ്ടെന്ന് എന്നറിഞ്ഞു. പിന്നെ കോൾ മേഖലയിലുള്ള പ്രളയത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരുമായ തോളൂർ പഞ്ചായത്തിലെ അയിനിക്കാട് നിവാസികളായ 31 കുടുംബങ്ങൾക്ക് ഒരോ ബെഡും തലയിണയും വീതം കൊടുക്കുവാൻ അഭിപ്രായമായി. ഒരുപാട് നീർപക്ഷികൾ ചേക്കേറുന്ന കോളിലെ ഒരു പ്രധാനകൊറ്റില്ലം കൂടിയാണ് അയനിക്കാട് പക്ഷിത്തുരുത്ത്. വെള്ളപ്പൊക്കത്തെ അതിജീവിച്ച അയനിക്കാട്ടെ കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടവയ്ക്ക് പകരമൊന്നും ഇതാവില്ലെങ്കിലും നമ്മളാലാകുന്ന ഒരു കൈത്താങ്ങ്. അവരുടെ കുഞ്ഞു സന്തോഷം നമ്മുടേം ആയി അങ്ങിനെ….
……..


ഇന്നലെ വൈകിട്ട് 4:30 നു തോളൂർ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ, വാർഡ് മെമ്പർ സീന ഷാജൻ പിന്നെ പൊതു പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ലളിതമായ ഈ ചടങ്ങിൽ കോൾപ്പാടത്തെ പക്ഷിനിരീക്ഷണ കൂട്ടായ്മയ്ക്കു വേണ്ടി മനോജ്‌ കരിങ്ങാമഠത്തിൽ, ശ്രീകുമാർ ഗോവിന്ദൻ കുട്ടി , വിവേക് ചന്ദ്രൻ, കൃഷ്ണകുമാർ അയ്യർ, ജോസഫ്‌ ചിറ്റിലപ്പിള്ളി, പിന്നെ ഞാനും പങ്കെടുത്തു, തിരിച്ചു പോരാൻ നേരം ദൈവം പറഞ്ഞു വിട്ട പോലെ ഒരു പെലിക്കൻ ദർശനം തന്നു , ഈ കോൾ സീസണിലെ ആദ്യത്തെ sighting ആയതിനാൽ ഇരട്ടി സന്തോഷം…

ചെറുതാണെങ്കിലും ഈ ശ്രമങ്ങൾക്കൊപ്പം നിന്ന് പലതുള്ളിപ്പെരുവെള്ളം പോലെ പണമായും സമയമായും സ്കിൽ ആയും സംഭാവനചെയ്ത് ആദ്യാവസാനം വരെ കട്ട സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദിരേഖപ്പെടുത്തുന്നു. അണ്ണാരക്കണ്ണന് തന്നാലാകുന്നതുപോലെ ഇനിയും ഇതുപോലുള്ള കാര്യങ്ങളേറ്റെടുക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ..❤

Back to Top