ഡോ. എ ലതയുടെ ഓര്‍മ്മകളില്‍ ഒഴുകുന്ന പുഴകള്‍ക്കായുള്ള സംസ്ഥാനതല ക്യാംപെയ്ന്‍

ഡോ. എ ലതയുടെ ഓര്‍മ്മകളില്‍ ഒഴുകുന്ന പുഴകള്‍ക്കായുള്ള സംസ്ഥാനതല ക്യാംപെയ്ന്‍

ഇന്ന് ഒല്ലൂര് കത്ത് കൊണ്ടുവന്ന പോസ്റ്റ്മാന്‍ പറഞ്ഞു, ‘ എല്ലാ പുഴകളും നിറഞ്ഞൊഴുകുകയാണല്ലോ.’ എന്ന്. ലതേച്ചിയെക്കുറിച്ച് ആലോചിച്ചുകാണണം.
ലതേച്ചി എവിടെയോ ഇരുന്ന് ആസ്വദിക്കുന്നുണ്ട്, ആര്‍ത്തലച്ച പുഴകളുടെ ഒഴുക്ക്. പുഴകള്‍ ഒഴുകേണ്ടതിന്റെ പ്രാധാന്യം തന്നെയാണ് ലതേച്ചി എന്നും പറഞ്ഞുകൊണ്ടിരുന്നത്. എല്ലാം അതുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഡോ. എ ലതയുടെ ഓര്‍മ്മകളില്‍ ഒഴുകുന്ന പുഴകള്‍ക്കായുള്ള സംസ്ഥാനതലക്യാംപെയ്ന്‍….

– 2018 സെപ്റ്റംബര്‍ 16നു തുടങ്ങി ഡോ. എ ലതയുടെ ഒന്നാം ചരമവാര്‍ഷികമായ നവംബര്‍ 16ന് സമാപിക്കാവുന്ന തരത്തില്‍ 60 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപെയ്ന്‍ ആണ് ആലോചിക്കുന്നത്.
-വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചുരുങ്ങിയത് 100 ക്യാമ്പസുകളിലും നൂറുകണക്കിന് സ്‌കൂളുകളിലും പഠന-പ്രചാരണ പരിപാടികള്‍ നടത്തും. ഓരോ പുഴത്തടത്തിലും ഒരു സ്‌കൂളെങ്കിലും പുഴയൊഴുക്കിന്റെ ചരിത്രം പഠിക്കണം. താല്പര്യമുള്ള അധ്യാപകര്‍ക്ക് പരിശീലനം

ജില്ലാതലത്തില്‍
-എല്ലാ ജില്ലകളിലും ഒരു ജില്ലാതലപരിപാടിയെങ്കിലും നടത്തും. പ്രാദേശികമായി കഴിയാവുന്നത്ര പരിപാടികള്‍ സംഘടനകളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് നടത്തും.

നദീതടങ്ങളില്‍
-വിവിധ പുഴത്തടങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട പുഴസംരക്ഷണസമിതികളുടെ നേതൃത്വത്തില്‍ പഠനങ്ങളും ക്യാംപെയ്‌നും നടത്തും. നിലവില്‍ സജിവമായ പുഴസംരക്ഷണസമിതികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ക്യാംപെയ്‌ന്റെ ഭാഗമായി സമിതികള്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടും.
-ഓരോ പുഴത്തടത്തിന്റെയും അടിസ്ഥാനവിവരങ്ങളും സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ തയ്യാറാക്കണം.

-ക്യാംപെയ്‌നാവശ്യമായ പ്രിന്റ് മെറ്റീരിയല്‍സ് തയ്യാറാക്കുന്നതിനുള്ള ചുമതല ചാലക്കുടിപുഴ സംരക്ഷണ സമിതി/റിവര്‍ റിസര്‍ച്ച് സെന്റര്‍ ഏറ്റെടുത്തു.
-ക്യാപെയ്ന്‍ ലോഗോ ഉള്‍പ്പെടുത്തി ക്യാപെയ്ന്‍ ലക്ഷ്യങ്ങള്‍ക്കായി വിവിധ സംഘടനകള്‍ക്ക് അവരുടെ ബാനര്‍ കൂടി ഉപയോഗിച്ച് പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്.
-നവംബര്‍ 15, 16 തിയ്യതികളില്‍ ഒരു ദേശീയശില്പശാലയോ കണ്‍വെന്‍ഷനോ നടത്തുന്നതായിരിക്കും.
-പത്ര-ദൃശ്യമാധ്യമങ്ങളില്‍ ലേഖനങ്ങളും വാര്‍ത്താധിഷ്ഠിതപരിപാടികളും തുടര്‍ച്ചയായി വരുത്താന്‍ ശ്രമിക്കും. സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകപ്രചാരണം വേണം.

ക്യാംപെയ്‌നില്‍ പരിഗണിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഓരോ പുഴയെയും പുഴത്തടത്തെയും പരിചയപ്പെടുത്തിക്കൊണ്ട് വേണം പ്രചാരണപരിപാടി പ്രവര്‍ത്തനങ്ങള്‍.
പുഴയൊഴുക്കിനെ തടസ്സപ്പെടുത്തുന്ന വിവിധ ഘടകങ്ങള്‍- വനനാശം, അണക്കെട്ടുകള്‍, ജലകൈമാറ്റം, മണലൂറ്റ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. കുളിക്കടവുകള്‍ സജീവമാകണം. പുഴത്തീരങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാകണം.
‘ലതയുടെ സ്‌നേഹിതര്‍’ (FRIENDS OF LATHA) എന്ന ബാനറിലായിരിക്കും ക്യാംപെയ്ന്‍. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തകസമിതിയുണ്ടാകും.
പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.
ഇ-മെയില്‍ : [email protected]
[email protected]
[email protected]
വാട്ട്‌സാപ്പ് : 9847260703
9447518773
9037398940

Back to Top