കാട് മുതൽ കടൽ വരെ; ഡോ.എ.ലതയുടെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു

കാട് മുതൽ കടൽ വരെ; ഡോ.എ.ലതയുടെ ലേഖനസമാഹാരം പ്രകാശിപ്പിച്ചു

പാഠഭേദം പ്രസിദ്ധീകരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ.എ.ലതയുടെ എഴുത്തുകളുടെ സമാഹാരം ‘കാട് മുതൽ കടൽ വരെ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം 2018 മേയ് 29 ചൊവ്വാഴ്ച കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ചുനടന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി.എസ്. വിജയൻ, വാഴച്ചാൽ ഊരുമൂപ്പത്തി ഗീതയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം നടത്തി. സിവിക്ക് ചന്ദ്രൻ സ്വാഗതപ്രസംഗം നടത്തി. സി.എസ് മീനാക്ഷി അധ്യക്ഷയായി. സബ്ന എ.ബി പുസ്തകപരിചയം നടത്തി. പാഠഭേദം, റിവർ റിസർച്ച് സെന്റർ, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകർ പങ്കെടുത്തു. പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയും ഇതിനിനോടനുബന്ധിച്ച് നടന്നു.

Back to Top