Bird Atlas 2018 Dry Season – Kole Big Day

Bird Atlas 2018 Dry Season – Kole Big Day

മലപ്പുറത്തിന്റെ പക്ഷിഭൂപടശ്രമങ്ങളിലേക്കായി ഒരു ദിവസം നമുക്ക് മാറ്റിവയ്ക്കാം. കോള്‍ ബേഡേഴ്സിന്റെയും മലപ്പുറം ബേഡ് അറ്റ്ലസ്സ് കൂട്ടായ്മയുടേയും നേതൃത്വത്തില്‍ 2018ലെ വേനല്‍ സീസണ്‍ സമയത്ത് ജനുവരി 28ന് Kole Big Day സംഘടിപ്പിക്കുന്നു (ഫേസ്ബുക്ക് ഇവന്റ് പേജ് https://www.facebook.com/events/139666036701611 ). മലപ്പുറം ജില്ലയുടെ കോള്‍ ക്ലസ്റ്റര്‍ ഏതാണ്ട് 15 സെല്ലുകളോളം സര്‍വ്വെ ചെയ്യേണ്ടതുണ്ട്. പലയിടത്തായി ചിതറിക്കിടക്കുന്ന സെല്ലുകളില്‍ രാവിലെ 6 മണിക്കും 10 മണിക്കും ഇടയില്‍ 1.1 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് ഒരു മണിക്കൂര്‍ പക്ഷികളെ നിരീക്ഷിച്ച് 15 മിനിറ്റിന്റെ 4 ഇബേഡ് ചെക്ക് ലിസ്റ്റുകളും അനുബന്ധവിവരശേഖരണവും നടത്തണം. സര്‍വ്വെ പ്രോട്ടോകോളിനെക്കുറിച്ച് കൂടുതല്‍ വിശദമായി ഇവിടെ വായിക്കാം. https://birdcount.in/kerala-bird-atlas
സംഘാടനത്തിന് സഹായിക്കാനായി ഈ ഗൂഗിള്‍ ഫോം https://goo.gl/forms/vjN8e36LHCwhAyzl1 നിര്‍ബന്ധമായും പൂരിപ്പിക്കുക. ബഹുജനപങ്കാളിത്തത്തോടെ നടന്നുവരുന്ന  പക്ഷിഭൂപടശ്രമങ്ങളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ബന്ധപ്പെടുക.
അരുണ്‍: 9946739441, മനോജ്: 9495513874, നസ്രു: 9895842464, പ്രവീണ്‍: 9447467088

Back to Top