അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍

അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍

അങ്ങാടിയിൽ
തോറ്റു പോയ ഒരു
കുരുവിയാണ് ഞാൻ.

മനുഷ്യർപറയുന്നത്
കേട്ടില്ലേ?
ഓരോരോ ധാന്യങ്ങളുടേയും
പുറത്ത് അവരവരുടെ
പേരുകൾ ദൈവം
എഴുതി വേച്ചിട്ടുണ്ടത്രേ.

മനുഷ്യർക്കു മാത്രം
തീറേഴുതി വെച്ചതാണോ
ഈ ഭൂമി?

പണ്ട്,
അരിയങ്ങാടിയിൽ
ഞങ്ൾക്കൊരു
പറക്കലുണ്ടായിരുന്നു.

വയറു നിറഞ്ഞിരുന്നു.

ഇന്നോ?
മാളുകളിലേക്ക്,
പ്ളാസ്ററിക് ബാഗുകളിലേക്ക്
ഞങ്ങൾക്ക്
പ്രവേശനമില്ലല്ലോ.

ഇനി ഞങ്ങൾ എത്ര കാലം?

ഓർക്കുക-
ഇന്ന് ലോക അങ്ങാടിക്കുരുവി
ദിനം.

Back to Top