ARKiveനെക്കുറിച്ച്

ARKiveനെക്കുറിച്ച്

വന്യജീവി ചലച്ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമായി ഒരു കേന്ദ്രീകൃത സ്ഥലത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത Christopher Parsons തിരിച്ചറിഞ്ഞു. അത്തരം രേഖകളെല്ലാം വളരെ അസൃദ്ധമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ പൊതുജനത്തിന് ഒട്ടും പ്രാപ്യമല്ലാത്തരീതിയിൽ മിക്കവാറും നശിച്ചുപോകാവുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു. ഈ രേഖകൾ പരിസ്ഥിതി അവബോധം വളർത്തുവാൻ ശക്തമായ ഒരു ആയുധമായി ഉപയോഗിക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. ആ രേഖകളുടെ പരിപാലനവും പരിസ്ഥിതി സംരക്ഷണം പോലെത്തന്നെ പ്രധാനമാണെന്ന് അദ്ദേഹം മനസിലാക്കി. കാരണം, വംശനാശത്തിന്റെയും വാസസ്ഥലനാശത്തിന്റെയും വേഗത നോക്കിയാൽ ഈ ചിത്ര-ശബ്ദ രേഖകൾ മാത്രമേ ചിലജീവികൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതിന്റെ ഏക പൈതൃകം.

അദ്ദേഹത്തിൻറെ ഈ വീക്ഷണത്തിന് ബി.ബി.സി., Granada, international state broadcasting corporations, നാഷനൽ ജ്യോഗ്രാഫിക് മാസിക; തുടങ്ങിയ പ്രക്ഷേപണ സ്ഥാപങ്ങളുടെയും കോർണെൽ സർവ്വകലാശാല പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും. പിന്തുണ ലഭിച്ചു.

1980 കളിൽ ആർകൈവ് നിർമ്മിക്കുന്നതിനുള്ള പ്രായോഗികതാ പഠനം നടത്തിയത് John Burton എന്ന പരിപാലകനാണ്. പക്ഷെ ആ സമയത്ത് അതിനുള്ള സാങ്കേതികവിദ്യക്കുള്ള ചെലവ് വളരെ കൂടുതലായിരുന്നു. ഒരു ദശാബ്ദത്തിനുശേഷം നിർമ്മാണച്ചെലവ് കുറഞ്ഞപ്പോളാണ് പദ്ധതിയുടെ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞത്.

1997-ൽ Heritage Lottery Fund-ഉം 2000-ൽ New Opportunities Fund-ഉം ചേർന്ന് രണ്ടു ദശലക്ഷം പൗണ്ട് അനുവദിച്ചു. അങ്ങനെ ഇംഗ്ലണ്ടിന്റെ സഹസ്രാബ്ദ ആഘോഷത്തിന്റെ ഭാഗമായി ഹ്യൂലറ്റ് പക്കാർഡ്ന്റെ സമാഹരണ-വീണ്ടെടുക്കൽ സാങ്കേതികവിദ്യയുപയോഗിച്ഛ് ആർകൈവിന്റെ നിർമ്മാണം തുടങ്ങി. ഒരു മൂലരൂപം ഏപ്രിൽ 1999-ൽ സാധ്യമായി.

ഉൽഘാടനദിവസമായപ്പോഴേക്കും 1,000 ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവജാലങ്ങളുടെ ചിത്രങ്ങളും ശബ്ദരേഖകളും ഉൾപ്പെടുത്തി. പിന്നീട് ഓരോമാസവും കൂടുതൽ വംശനാശത്തിന്റെ വക്കിലെത്തിയ ജീവികളുടെ ദൃശ്യശ്രാവ്യ വിവരങ്ങൾ ഉൾപ്പെടുത്തി. 2006 ആയപ്പോഴേക്കും 2,000 സ്പീഷീസുകളുടെ 15,000 നിശ്ചലചിത്രങ്ങളും 50 മണിക്കൂർ ചലച്ചതിത്രവും ഉൾപ്പെടുത്താൻ കഴിഞ്ഞു. 2010 ആയപ്പോഴേക്കും 5,500 ദായകരിൽനിന്നുമായി 70,000 ചലച്ചിത്രങ്ങളും 12,000 സ്പീഷീസുകളുടെ ചിത്രങ്ങളും ലഭിച്ചു.

20 May 2003-ൽ ആണ് പ്രകൃതിചരിത്ര അവതാരകനായ ഡേവിഡ് ആറ്റൻബറോ ഈ പദ്ധതി ഔദ്യോഗികമായി ഉൽഘാടനം ചെയ്തത്. ആദ്ദേഹം ഈ പദ്ധതിയുടെ പ്രധാന കാരണക്കാരനും ബി.ബി.സി. പ്രകൃതി ചരിത്ര ഘടകത്തിന്റെ മുൻ തലവനായിരുന്ന Christopher Parsons-ന്റെ ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു. Christopher Parsons-നു പദ്ധതിയുടെ ഫലം കാണാൻ കഴിഞ്ഞില്ല; അർബുദം ബാധിച്ചു അദ്ദേഹം തന്റെ 70-ആം വയസ്സിൽ 2002-ൽ മരണത്തിനു കീഴടങ്ങി

നമ്മളും ഇത്രയും ദീർഘവീക്ഷണത്തോടെയും ഉന്നതമായ രീതിയിലും ചിന്തിക്കാൻ തുടങ്ങിയിരുന്നെങ്കിലും ലോകം എത്ര മനോഹരം ആയേനെ!

അവലംബം:
https://en.wikipedia.org/wiki/ARKive
https://en.wikipedia.org/wiki/Christopher_Parsons

Back to Top