കേരളാ ജൈവകർഷക സമിതി പ്രസിദ്ധീകരിക്കുന്ന ‘വയൽരക്ഷ കേരളരക്ഷ’ എന്ന പുസ്തകം ഡിസംബർ 29 ന് വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൈവകർഷക സംഗമത്തിൽ വെച്ച് കർണ്ണാടകയിലെ പ്രശസ്ത ജൈവകർഷകയും ഓർഗാനിക് ഫാമിംഗ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ ശ്രീമതി സുജാത ഗോയെൽ പ്രകാശനം ചെയ്യുന്നു.
വയലും വൈവിധ്യവും, വയലും തൊഴിലും, വയലും ഭക്ഷ്യ സുരക്ഷയും, വയലും നെൽകൃഷിയും, വയലും സംസ്കാരവും, വയലും ഔഷധവും, വയലും നിയമങ്ങളും, വയലിന്റെ പാരിസ്ഥിതിക സേവനമൂല്യങ്ങൾ തുടങ്ങി നെൽവയലുകളുടെ പ്രാധാന്യത്തെകുറിച്ച് സമഗ്രമായി വിവരിക്കുന്ന ലഘു പ്രസിദ്ധീകരണമാണിത്. കേരളാ ജൈവകർഷക സമിതി നടത്തുന്ന വയൽരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.