സംസ്ഥാനതല വയൽ രക്ഷാക്യാമ്പ് 2018

സംസ്ഥാനതല വയൽ രക്ഷാക്യാമ്പ് 2018

വയൽ സംരക്ഷണത്തിന്റെ പ്രാധാന്യം ഏവരെയും ബോധ്യപ്പെടുത്തന്നതിനു വേണ്ടി കേരളാ ജൈവ കർഷക സമിതി കേരളത്തിലുടനീളം പ്രവർത്തന പരിപാടികൾ സജീവമാക്കുകയാണ്. ഈ ശ്രമത്തിനുള്ള മുന്നൊരുക്കം എന്ന നിലയിൽ സംസ്ഥാന തലത്തിൽ ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കുന്നതിനായി 2018 സെപ്തംബർ 29, 30 തീയതികളിൽ പട്ടാമ്പി പള്ളിപ്പുറം നാട്ടുകോലായയിൽ വെച്ച് രണ്ടു നാളത്തെ പഠന ക്യാമ്പ് നടത്തുന്നു. പട്ടാമ്പി എം എൽ എ ശ്രീ മുഹമ്മദ് മുഹ്സിൻ ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ ശ്രീ ഉണ്ണികൃഷ്ണൻ എസ് (ചാലക്കുടി പുഴ സംരക്ഷണ സമിതി) ശ്രീ മനോജ് കരിങ്ങാമഠത്തിൽ (കോൾ ബേർഡേഴ്സ് കൂട്ടായ്മ) അഡ്വ: ഹരീഷ് വാസുദേവൻ, ശ്രീ കെ പി ഇല്യാസ്, ശ്രീ ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ നയിക്കും.
വയലും പരിസ്ഥിതിയും, വയലും കൃഷിയും, വയലും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളായിരിക്കും ക്യാമ്പിൽ ചർച്ച ചെയ്യുക ഈ പഠന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. 9496149173.Back to Top