വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണ്. വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അല്പം വാവട്ടമുള്ള മൺകലങ്ങളിലോ പാത്രങ്ങളിലോ വെള്ളം നിറച്ച് ഉദ്യാനത്തിലെയോ വിദ്യാലയ കാമ്പസ്സിലെ ഒഴിഞ്ഞകോണുകളിലോ ഒരുക്കിയാൽ ഈ കടും വേനലിൽ അവയ്ക്ക് അല്പമെങ്കിലും ആശ്വാസമാവും. വിദ്യാർത്ഥികൾ കഴിയുമെങ്കിൽ സ്വന്തം വീട്ടുവളപ്പിലും ഇത്തരം തണ്ണീർ പാത്രങ്ങൾ ഓരോ ദിവസവും വെള്ളം നിറച്ചു വയ്ക്കാൻ ശ്രമിക്കണം. കിളികൾക്കും ചെറുജീവികൾക്കുമായി നമ്മുടെ വക എളിയ കരുതലാവട്ടെ ഈ തണ്ണീർക്കുടങ്ങൾ.
പൊതുവിദ്യഭാസ ഡയറക്ടർ പുറപ്പെടുവിക്കുന്ന സർക്കുലർ.