പ്രകൃതിദിന സന്ദേശത്തിൽ സുനിൽ പി ഇളയിടം നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണം. ഒരു തോറ്റ വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്ന തുടക്കം തന്നെ ശ്രോതാക്കളെ ഒന്ന് ഞെട്ടിക്കും. 1960 കളോടെ പ്രകൃതി എന്നതിൽ നിന്ന് പരിസ്ഥിതി എന്ന മാറ്റം വെറും പേരിലിലുള്ളതല്ല, പകരം അത് മനുഷ്യനെ നടുക്ക് പ്രതിഷ്ഠിക്കുകയും അവനു ചുറ്റുമുള്ളതിനെ പരിസ്ഥിതി എന്നപേരിൽ വിവക്ഷിക്കുകയും ചെയ്യുന്നതാണ്. അതിലൂടെ മനുഷ്യൻ പ്രകൃതിയിലെ ഒരു സ്പീഷീസ് ആണ് എന്ന ചിന്ത മാറുകയും അവന് ചൂഷണം ചെയ്യാനുള്ള ഒന്നാണ് പ്രകൃതി എന്ന തരത്തിലേക്ക് മനുഷ്യ ചിന്തയെ മാറ്റുകയും ചെയ്ത ചരിത്രം സുന്ദരമായി സുനിൽ മാഷ് അനാവരണം ചെയ്യുന്നുണ്ട്. അവസാനമായി പ്രകൃതി സ്നേഹത്തെക്കാളേറെ നമ്മുടെ രാഷ്ട്രീയമാണ് പ്രകൃതിയുടെ രക്ഷയ്ക്ക് ഉതകുക എന്ന വീക്ഷണം മുന്നോട്ടു വയ്ക്കുന്നു. പ്രകൃതി സംരക്ഷണം ഗൗരവമായി ചിന്തിക്കുന്നവർ കേട്ടിരിക്കേണ്ട പ്രസംഗം…