കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങാലൂർ യൂണിറ്റ് നടത്തിയ വേനലവധിക്യാമ്പിന്റ അവസാനദിവസമായ ഇന്ന് പുഴയൊഴുകും വഴി കാണുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ചിമ്മിനി ഡാമിന് ചുറ്റുമുളള വനമേലയിലൂടെ ഏകദേശം 4 കിലോമീറ്റർ വനം വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ കുട്ടികളോടൊപ്പം പോയിരുന്നു. കുട്ടികളെ കൂടാതെ പരിഷത് പ്രവർത്തകരും ഫോറസ്ട്രി കോളേജിലെ രണ്ടുകുട്ടികളും എന്റെ മകളും ഉണ്ടായിരുന്നു. രാവിലെ ഏകദേശം പത്ത് മണിയോടെ കാട്ടിലേക്കു കയറി, കുഴി മണ്ഡലി പാമ്പ്, മലയണ്ണാൻ, മയിൽ, വേഴാമ്പൽ (Malabar grey hornbill ), താലിപരുന്ത്, ഹിൽ മൈന, ബ്രോൺസ് drongo, rose ringed & Malabar parakeet, greater racket tailed drongo, yellow browed bullbull, sun birds, jungle crow തുടങ്ങിയ പക്ഷി കളെയും വിവിധ ഇനം ശലഭങ്ങളെയും നിരീക്ഷിക്കാനും കുട്ടികൾക്ക് പരിചയപ്പെടുത്താനും സാധിച്ചു. കൂടാതെ കാടുകളെപ്പറ്റിയും വൃക്ഷങ്ങളെപ്പറ്റിയും ഫോറെസ്ട്രി കോളേജിലെ അഭിരാമിയും അഞ്ജലിയും വന്യമൃഗങ്ങളെകുറിച്ച് വനം വകുപ്പ് ജീവനക്കാരും പുഴകളെയും അവയുടെ വഴികളെയും കുറിച്ച് അനിൽ മാഷും സംസാരിച്ചു. കുട്ടികളെ പ്രകൃതിയിലേക്കടുപ്പിക്കാനുതകുന്ന ഇത്തരം പരിപാടികൾ വിലയേറിയതാണ്. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങാലൂർ യൂണിറ്റിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ..
*പ്രത്യേക നന്ദി അബ്ദുൾ ഗഫൂർ ഭായ്