ഒരു സര്‍ക്കാര്‍ ജോലിക്കാരനല്ലെങ്കില്‍പോലും സര്‍ക്കാര്‍ ഒഴിവുദിനങ്ങള്‍ എനിക്ക് വളരെ പ്രതീക്ഷ നിറഞ്ഞ ഒന്നാണ്. ആ ദിവസങ്ങളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ സുഹൃത്തിനൊപ്പം അതിരപ്പിള്ളിക്കോ മറ്റോ ഒന്ന് കറങ്ങാം. പക്ഷെ ഈ നബിദിനത്തില്‍ അദ്ദേഹത്തിനു ഒഴിവില്ലാത്തതിനാല്‍ വീടിനടുത്തുള്ള പാടത്തേക്കിറങ്ങാമെന്നു കരുതി. വെള്ളം വറ്റിത്തുടങ്ങിയതുകൊണ്ടു അവിടെയും നിരാശയായിരുന്നു ഫലം. തിരിച്ചു പോരുന്നതിനു മുൻപായി അല്പം മുന്നോട്ടു നടന്നു വെള്ളം വറ്റാത്ത ഒരു ചെറുകുളത്തിനടുത്തെത്തി. അതിനു ചുറ്റും സൂക്ഷമായി പരതിനടക്കുമ്പോൾ വലിപ്പം കൊണ്ടും നിറം കൊണ്ടും അരുവിത്തുമ്പിയെന്നു തോന്നിപ്പിച്ച ഒന്നിനെ കണ്ടു. അരുവിത്തുമ്പികളെ ഈ സമയങ്ങളിൽ ഇവിടെ കാണാറില്ലെന്നോർത്തു. കുറച്ചുകൂടി അടുത്തുവന്നു നോക്കിയപ്പോൾ ഒരു പൂത്താലിയാണെന്നു മനസ്സിലായി. പക്ഷെ വലിപ്പക്കൂടുതലും കടുത്ത നീലനിറവും അതൊരു നാട്ടുപൂത്താലിയല്ലെന്നുള്ള നിഗമനത്തിൽ എന്നെക്കൊണ്ടെത്തിച്ചു. ഞാൻ പതിവുപോലെ എന്റെ പ്രിയ സുഹൃത്ത് ജീവനുമായി ചർച്ച ചെയ്തു നാട്ടുപൂത്താലിയല്ലെന്നുറപ്പിച്ചു. തായ്‌ലാന്റുകാരനായ തുമ്പിവിദഗ്ധൻ ശ്രീ. നോപ്പാഡോൺ മാക്ബനെ ചിത്രങ്ങളുമായി സമീപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അൽപസമയത്തിനുള്ളിൽ അത് സുഡാഗ്രിയോൺ ഓസ്ട്രലേഷ്യ (Pseudagrion australasiae) എന്നയിനം പൂത്താലിയാണെന്നു അദ്ദേഹം കണ്ടെത്തി. അങ്ങനെ കേരളത്തിന്റെ സമൃദ്ധമായ തുമ്പിക്കൂട്ടത്തിലേക്കു ഒരു അതിഥികൂടി…
Pseudagrion australasiae (Selys, 1876)
Family : Coenagrionidae
Scientific name : Pseudagrion australasiae Selys, 1876
Common name : NA
Malayalam name : കുറുവാലൻ പൂത്താലി
Place of observation : Thumboor , Kerala
Date of observation : 20-11-2018
originally published here https://dragonfliesanddamselfliesofkerala.blogspot.com/2018/11/pseudagrion-australasiae.html
ഇത് പണ്ടേ ഉള്ളതല്ലേ?
check https://ml.wikipedia.org/wiki/Pseudagrion_microcephalum
and https://ml.wikipedia.org/wiki/Pseudagrion_australasiae