Pre-AWC Kole Bird Count – Report

Pre-AWC Kole Bird Count – Report

2017 ഒക്ടോർബർ 22 നു നടന്ന പ്രിസർവ്വെ സർവ്വെ

ആമുഖം: കോളിലെ വാർഷിക പക്ഷി സർവ്വെ ജനുവരി മാസത്തിലാണ് നടക്കുന്നത്. കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരുടെ പങ്കാളിത്തത്തോടെ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന സർവ്വെയാണത്. പുതിയ പക്ഷിനിരീക്ഷരെ വാർത്തെടുക്കാനും കോൾനിലങ്ങളിലേയ്കും മറ്റ് ആവാസവ്യവസ്ഥകളിലേയും സ്ഥിരം മോണിറ്ററിങ്ങിനുമായി കോൾ ബേഡേഴ്സ് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മിനി സർവ്വെകൾ കുറച്ച് വർഷങ്ങളായി നടക്കാറുണ്ട്. പ്രവീൺ ഇ.എസ്, ശ്രീകുമാർ ഇ.ആർ, ആദിത്യൻ, ചിത്രഭാനു പകരാവൂർ, മനോജ് കരിങ്ങാമഠത്തിൽ, മിനി ആന്റോ, റാഫി കല്ലേറ്റുംകര, അനിത്ത് അനിൽകുമാർ, പ്രാശാന്ത്, ശ്രീദേവ്, അരുൺ ജോർജ്, സച്ചിൻ കൃഷ്ണ, രവീന്ദ്രൻ, നിഖിൽ, ജയരാജ്, കൃഷ്ണകുമാർ തുടങ്ങി 35ളം പക്ഷിനിരീക്ഷകർ പങ്കെടുത്തു.

Group Photo ; Pre-AWC Kole Bird Count – Oct 2017

അവലോകനം

ഒക്ടോബർ മാസം 22ന് വനംവകുപ്പിന്റെ സഹായത്തോടെ  പൊന്നാനി, തൃശൂർ കോൾപ്പാടങ്ങളിൽ നടത്തിയ പക്ഷി സർവ്വേ  രസകരവും വിജ്ഞാനപ്രദവുമായിരുന്നു. സാധാരണ ജനുവരി മാസത്തിലാണ്  വാർഷിക ഏഷ്യൻ വാട്ടർ ബേഡ് സെൻസസ് നടത്തുന്നത്.  കോൾപ്പാടങ്ങളിൽ കൃഷി തുടങ്ങുന്ന സമയം അനുസരിച്ച് പക്ഷികളുടെ എണ്ണത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാവാറുണ്ട്. ഇങ്ങനെ ഏറ്റവും അനുയോജ്യമായ സമയത്ത് നടത്തുന്ന സർവ്വേ, തദ്ദേശീയരും ദേശടകരുമായ പതിനായിരക്കണക്കിന് പക്ഷികൾക്ക് ഈ ഭൂപ്രദേശം എത്രത്തോളം പ്രധാനമാണെന്നതിന്റെ യഥാർത്ഥ ചിത്രം നമുക്ക് കാണിച്ചുതരുന്നു.

35 ഓളം പക്ഷി നിരീക്ഷകർ 7 ടീമുകളായി തൃശൂർ, പൊന്നാനി കോൾപ്പാടങ്ങളുടെ വിവിധ ഭാഗങ്ങളിൽ രാവിലെ 6 മുതൽ 10 മണി വരെ നിരീക്ഷണം നടത്തിയപ്പോൾ 116 ഇനങ്ങളിലായി കാൽ ലക്ഷത്തോളം പക്ഷികളെയാണ്  കാണാൻ സാധിച്ചത്. 89 ഇനം നാട്ടു പക്ഷികളായിരുന്നുവെങ്കിൽ 27 ഇനം ദേശാടകരായിരുന്നു. എരണ്ടകളും കൊറ്റികളുമായിരുന്നു എണ്ണത്തിൽ കൂടുതൽ.

സർവ്വേ നടന്നിടങ്ങളിൽ ഏറ്റവും സാധാരണയായി കണ്ട പക്ഷി കുളക്കൊക്കായിരുന്നു.

Kole Wetlands– Adat

ചെമ്പൻ ഐബിസിന്റെ (Glossy Ibis) എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. 5000 ത്തിലേറെ പക്ഷികൾ ഇന്നുവരെ കേരളത്തിൽ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും കൂടിയ എണ്ണമാണ്.

നീലക്കൊഴികളും കരിയാളകളും എണ്ണത്തിൽ കുറവായിരുന്നു. തദ്ദേശവാസിയാണെങ്കിലും നീലക്കൊഴികൾ കൃഷി രീതിയനുസരിച്ച് ചെറിയ തോതിൽ ഒരുപക്ഷേ ദേശാടനം നടത്തുന്നുണ്ടായിരിക്കണം. നെൽച്ചെടികൾക്ക്‌ നാശം വരുത്തുന്നുവെന്ന കൃഷിക്കാരുടെ പരാതി സ്ഥിരമായി കേൾക്കുന്ന ഇവയുടെ എണ്ണത്തിലുണ്ടാകുന്ന ഇത്തരം ഏറ്റക്കുറച്ചിലുകൾ കൂടുതൽ പഠന വിധേയമാക്കേണ്ടതുണ്ട്.

വംശനാശം നേരിടുന്ന ആറോളം പക്ഷി വർഗ്ഗങ്ങളെ സർവ്വേയിൽ കണ്ടെത്താനായി.

പുഴയാള (River Tern), ചേരക്കൊഴി(Oriental Darter),  കരിംകൊക്ക് be(Wooly-necked Stork), വർണ്ണക്കൊക്ക് (Painted Stork) തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ മോശമില്ലാത്ത എണ്ണത്തിൽ കണ്ടെത്താനായത്, അപൂർവ്വമായികൊണ്ടിരിക്കുന്ന അഭയ കേന്ദ്രങ്ങളിൽ ഒന്നാണ്, ഈ പക്ഷികൾക്ക് നമ്മുടെ കോൾപ്പാടങ്ങൾ എന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

തൃശ്ശൂർ – പൊന്നാനി കോൾനിലങ്ങളിലെ വാർഷികസർവ്വെ ജനുവരി ആദ്യ ആഴ്ച നടക്കും.

Back to Top