പൂമ്പാറ്റക്കാലം

പൂമ്പാറ്റക്കാലം

വരവായി പച്ചപ്പിന്റെ പൂക്കാലം.. വേനലിനും ചൂടിനും അവധികൊടുത്ത് മഴക്കാലമെത്തി.. ഇനി പച്ചപ്പിന്റേയും പൂക്കളുടേയും പൂമ്പാറ്റകളുടേയും കുളിർകാലം.


വെള്ളത്തിൽ മുങ്ങും മുമ്പ് അടാട്ട് കോൾപ്പാടത്തെ വരമ്പിലെ ‘തേൾക്കട‘യുടെ പൂവിൽ മധു നുകരുന്ന ഒരു കൊച്ചു ‘സോൾട്ട് പെപ്പെർ‘ നിശാശലഭവും (moth) മയിൽക്കണ്ണിയും (Peacock Pansy). തേളിന്റെ വാലിന്റെ ആകൃതിയിലുള്ള പൂക്കളുള്ളതുകൊണ്ടാണ് ഈ ചെടിക്ക് തേൾക്കട എന്ന് പേര് കിട്ടിയത്. വേനൽപ്പച്ചയെന്നും വിളിക്കും. ഈ ചെടിയുടെ നീരിലെ ക്ഷാരകല്പം (ആൽക്കലോയ്ഡ്) രുചിക്കുന്ന ആൺ പൂമ്പാറ്റകൾക്ക് ഇണകളെ ആകർഷിക്കാൻ ശേഷിയുള്ള പ്രത്യേക ഗന്ധം (ഫിറമോണുകൾ) പുറപ്പെടുവിക്കുന്നതിനും പ്രത്യുല്പാദനത്തിനും സഹായിക്കുന്നു. ഈ ചെടി പൂമ്പാറ്റകളെ കൂടൂതലായി ആകർഷിക്കുന്നു.


ചിത്രവും എഴുത്തും: സി.എസ് അനിരുദ്ധൻ മുതുവറ

Back to Top