One Month Butterflying

One Month Butterflying

🦋ONE😍 MONTH😍BUTTERFLYING🦋
……….
അങ്ങിനെ ഇന്നലെയോട് കൂടി BIG BUTTERFLY MONTH INDIA 2020 പ്രൊജക്റ്റ്‌ അവസാനിച്ചിരിക്കുന്നു.
76 species 😎 for me.. 😇😇

Image – Mini Anto Thettayil

ജീവിതത്തിൽ ആദ്യമായാണ് സെപ്റ്റംബർ മാസത്തിലെ ഒഴിവു സമയം മുഴുവൻ ഇങ്ങനെ ശലഭങ്ങളെ കാണാനും ഫോട്ടോഎടുക്കാനും അവയുടെ സ്വഭാവരീതികൾ അടുത്തറിയാനും, അവയെ പറ്റി ഒരുപാട് വായിക്കാനും പഠിക്കാനും അറിവുകൾ നേടാനും, നിരീക്ഷണങ്ങൾ www.inaturalist.org യിലേക്ക് അപ്‌ലോഡ് ചെയ്യാനും ഉപയോഗിച്ചത്.

Big Butterfly Month സെലിബ്രേഷൻ ആഹ്വാനം ലഭിച്ചപ്പോൾ തന്നെ ഈ ഒരു മാസക്കാലം അതിനുവേണ്ടി നീക്കിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നമ്മൾ പ്രകൃതിയിലെ ജീവജാലങ്ങളുടെ ഫോട്ടോ എടുത്തു ഒരു നേച്ചർ ഫോട്ടോഗ്രാഫർ ആയി മാറുന്നു. തിരിച്ചു പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ. എന്ന ഒരു ചിന്ത എപ്പോഴും കൂടെ കൂട്ടിനുള്ളത്കൊണ്ടാണ് മറ്റുള്ളവർക്ക് ഇവർക്കെന്താ ഭ്രാന്ത് ആണോ എന്നൊക്കെ തോന്നിയാലും എനിക്ക് പ്രശ്നമില്ലാത്തതു😅

അങ്ങിനെ മാസ്ക് ഇട്ടു സ്കൂട്ടർ ഓടിച്ചു ഇരിങ്ങാലക്കുടയിലെ ശലഭങ്ങളുടെ പിറകെ ഒരു ഒന്നൊന്നര ഓട്ടം. ഓരോ ദിവസവും ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ. 7 വർഷങ്ങൾ കൊണ്ടു കിട്ടിയ 100 ഇൽ പരം ഇനം ശലഭങ്ങളെ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള എനിക്ക് ഈ ഒരു മാസം കൊണ്ടു 76 ഇനം നമ്മുടെ ഇരിഞ്ഞാലക്കുട യിൽ കണ്ടെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. 💚 അതിൽ വളരെ Rare റെക്കോർഡ്സ് ഉള്ള ശ്രീ ലങ്കൻ Dark Wanderer നെ കാണാൻ കഴിഞ്ഞതു സന്തോഷം ഇരട്ടിയാക്കുന്നു.

അവയുടെ സ്വഭാവ നിരീക്ഷണത്തിനിടയിൽ വൻ ചൊട്ട ശലഭത്തിന്റെ ധൈര്യം അത്ഭുതപെടുത്തി. നാലിരട്ടിയോളം വലിപ്പമുള്ള കൃഷ്ണ ശലഭത്തെപോലും ഓടിച്ചു വിടാൻ ഉള്ള പ്രാപ്തിയുള്ളവൻ.

പിന്നെ ശലഭങ്ങളുടെ ഡെഡ് പോസ് ഒരു പാട്കണ്ടു. ആൺ ശലഭം അടുത്ത് വരുന്നതു ഇഷ്ടമില്ലാത്ത ചില പെൺ ശലഭങ്ങൾ ഇവർ വന്നു തൊടുമ്പോഴേക്കും ജീവൻ അറ്റ പോലെ ഒരു വീഴ്ചയുണ്ട് താഴേക്കു. അൽപ്പം സമയം കഴിയുമ്പോൾ അവിടെ നിന്നും തനിയെ പറന്നുപോകുന്നതും പിന്നീട് കാണാം. ഇടയിൽ ക്ഷീണിതരായ ശലഭങ്ങളെ ഓന്തും, Crab spiders ഉം, Mantis കളും ആഹാരമാക്കുന്നതും കണ്ടു. 😑 പിന്നെ മാടായികോണം ദേശത്തെ എല്ലാ വേലിച്ചെടികളും അരിച്ചു പെറുക്കിയപ്പോൾ എന്റെ വീട്ടിലെ ശലഭോദ്യാനത്തിലേക്ക് പുതിയ ചെടികൾ എത്തീട്ടോ 🐛

Image – Mini Anto Thettayil

വെബിനാർ ക്ലാസ്സുകളും ബട്ടർഫ്‌ളൈ വാട്സാപ്പ് ഗ്രൂപ്പ്‌കളും ഫേസ്ബുക്ക്‌ ലൈവ്കളും ശലഭങ്ങളെ കുറിച്ചുള്ള ഒരുപാട് അറിവുകൾ പങ്കുവച്ചുതന്നു.

ബൈബിളിൽ പറയുന്ന പോലെ യേശുവിനെ പ്രസവിക്കാൻ ഇടമില്ലാതെ അലയുന്ന മാതാവിനെ ഓർമിപ്പിക്കുന്നെന്നെ മുട്ടയിടാൻ ലാർവഭക്ഷണ സസ്യം തേടി അലയുന്ന കുഞ്ഞു ശലഭങ്ങളെ കാണുമ്പോൾ.

ഓരോ കുഞ്ഞു ശലഭങ്ങളും അവയുടെ മുട്ട വിരിഞ്ഞു വരുന്ന ശലഭ പുഴുക്കൾക്ക് കഴിക്കാൻ ഉള്ള ചെടികൾ തേടി പിടിക്കാൻ അവയുടെ കുഞ്ഞി കാലുകൾ ഉപയോഗിക്കുന്നകാര്യം അറിയുമല്ലോ ☺️

Image – Mini Anto Thettayil

ലാർവ ഭക്ഷണസസ്യങ്ങൾക്ക് വംശ നാശം വരുമ്പോൾ ബന്ധപെട്ട ശലഭങ്ങൾക്കും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകേണ്ടി വരുന്നു.
അതിനാൽ നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ലാർവ🐛🐛 ഭക്ഷണസസ്യങ്ങളെ വെട്ടിമറ്റാതെ കാത്തു പരിപാലിക്കുകയും നെക്ടർ Plants വച്ചുപിടിപ്പിക്കുകയും ചെയ്യാം.

ചെടികളും പൂക്കളും നിറയുമ്പോൾ വിവിധ ഇനം ശലഭങ്ങൾ നിത്യ സന്ദർശകരായി മാറും. കണ്ണിനും മനസ്സിനും കുളിർമയും ഒപ്പം ചുറ്റുപാടും നല്ലൊരു അവാസവ്യവസ്‌ഥയും രൂപം കൊള്ളും. 💚💚

ശലഭങ്ങളും നിശാശലഭങ്ങളും🐛🐛 കാഴ്ച്ചയിലെ ആകർഷണം മാത്രമല്ല , പരാഗണം പോലുള്ള പാരിസ്ഥിതിക ധർമ്മങ്ങളും
നിറവേറ്റുന്നുണ്ട് എന്നത് ഏറ്റവും പ്രധാനപെട്ടതാണ് എന്ന കാര്യം മറക്കരുതേ.. 🦋🦋

Back to Top