പൂവേ ‘Pwoli’ പൂവേ…

പൂവേ ‘Pwoli’ പൂവേ…

അത്തം എത്തി …ഇനി പത്തിന് പൊന്നോണം. പൂവിളിയും കുരവയുമായി പൂക്കൂടയുമേന്തി തൊടിയിലേക്ക് ഇറങ്ങുകയല്ലേ ഇനി?

തുമ്പ, മുല്ല, മുക്കുറ്റി, പിച്ചി, മന്ദാരം അങ്ങനെ എത്ര തരം പൂക്കൾ അല്ലേ… നമുക്ക് ഈ നാട്ടുപുഷ്പ വൈവിധ്യത്തെ ഒന്നു കാര്യമായി നിരീക്ഷിച്ചാലോ ? ഒപ്പം അതിന്റെ ചിത്രങ്ങളും പേരും ശാസ്ത്രീയ നാമവുമൊക്കെ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാമെന്നേ.. പുതിയത് പഠിക്കുകയുമാവാം. ഈ വിവരങ്ങൾ ഭാവി തലമുറയുടെ പഠനാവശ്യങ്ങൾക്ക് വിട്ടു കൊടുക്കുകയും ചെയ്യാമല്ലോ… ചെയ്യേണ്ടത് ഇത്രമാത്രം; മൊബൈലിലോ ക്യാമറയിലോ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ inaturalist.org എന്ന വെബ്സൈറ്റിൽ അല്ലെങ്കിൽ https://indiabiodiversity.org/ ൽ അപ്ലോഡ് ചെയ്യുക. ഒപ്പം ആ പൂവിനെ കുറിച്ച് അറിയാവുന്ന വിവരങ്ങൾ ചേർക്കുക.. ആണ്ട്രോയ്ഡ് പ്ലെ സ്റ്റോറിലും/iOS ലും ആപ്പ് ലഭ്യമാണ്.

iNaturalist App https://play.google.com/store/apps/details?id=org.inaturalist.android

IBP App https://play.google.com/store/apps/details?id=com.mobisys.android.ibp

Back to Top