Big Butterfly Month Kerala 2020

Big Butterfly Month Kerala 2020

വൈവിധ്യം കൊണ്ടും നിറഭേദങ്ങള്‍ കൊണ്ടും നമ്മെ ഏറെ ആകർഷിട്ടുള്ള ജീവജാലങ്ങളിൽ ഒന്നാണ് ചിത്രശലഭങ്ങൾ. ഓരോ ആവാസവ്യവസ്ഥയേയും അവിടെയുള്ള ചിത്രശലഭങ്ങുടെ ചിറകടികളിൽ കൂടി വിലയിരുത്താമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പൂമ്പാറ്റകളെ  നിരീക്ഷിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ വീടിനടുത്തുള്ള ചിത്രശലഭ വൈവിധ്യം കണ്ടെത്താൻ നിങ്ങൾക്കും കഴിയും. പൂമ്പാറ്റകളെ നിരീക്ഷിക്കാനും ഡോക്യുമെന്റ് ചെയ്യാനും സംരക്ഷണത്തിനായി കൈകോർക്കാനുമായി വിവിധകൂട്ടായ്മകളുടെ നേതൃത്വത്തിൽ Big Butterfly Month രാജ്യ വ്യാപകമായി നടത്തി വരികയാണ്. September 1 മുതൽ 30 വരെ നിങ്ങൾ നിരീക്ഷിച്ച ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ/കുറിപ്പുകൾ  iNaturalist (www.inaturalist.org) എന്ന പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യുക. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പും ലഭ്യമാണ്. അവിടെ നിന്ന് നിങ്ങൾക്ക് വിദഗ്ധരുടെ സഹായത്തോടെ  എളുപ്പത്തിൽ ചിത്രശലഭങ്ങളെ തിരിച്ചറിയാൻ കഴിയും. Sept 1 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഈ Bioblitz ൽ നമുക്കൊരുമിച്ച് പങ്കെടുക്കാം. 

ഗവണ്മെന്റ് നിർദ്ദേശിച്ച കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ പാടുകയുള്ളു.

Back to Top