3/10/2018
പ്രിയപ്പെട്ടവരേ രണ്ടാംവട്ട അതിജീവന ശ്രമങ്ങൾക്ക് സമയമായി. മഴ – കാറ്റ് മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കുക. പരിഭ്രാന്തി കൂടാതെ ഔദ്യോഗിക നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക. കഴിഞ്ഞ തവണ പലരും ഉഴപ്പിയതുപോലെ ചെയ്യരുത്.
- നിലവിൽ ചാലക്കുടിപ്പുഴയിൽ റിസർവ്വോയറുകളിൽ ആകെ ഏകദേശം 150 MCM വെള്ളമെങ്കിലും ശേഖരിക്കാനുള്ള ഒഴിവുണ്ട്.
കഴിഞ്ഞ തവണയുണ്ടായതിന്റെ ഇരട്ടിയിലധികം ഇടം ആണിത് - ഇടമലയാർ ഡാമിലും ഇത്തവണ ആവശ്യത്തിന് ഇടമുണ്ട്.അടിയന്തിര ഘട്ടത്തിൽ നീരാറിലെ വെള്ളം ഇടമലയാറിൽ സ്വീകരിക്കാവുന്നതാണ്
- പക്ഷേ നിലവിൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ശേഷി കാര്യമായി ഉപയോഗിക്കാനാകില്ല.(അതുമൂലം ഇടമലയാർ ഡൈവേർഷനും കാര്യക്ഷമമാകില്ല)
- സുരക്ഷാ പരിശോധനക്കു ശേഷം പൊരിങ്ങൽക്കുത്തിനെക്കുറിച്ച് ഉള്ള നിലപാടുകൾ സർക്കാർ അടിയന്തിരമായി പരസ്യമാക്കേണ്ടതുണ്ട്.
- ഉരുൾപൊട്ടൽ സാദ്യത പ്രദേശങ്ങൾ കൂടുതലായി ശ്രദ്ധിക്കുക. അതിരപ്പിള്ളി, അയ്യമ്പുഴ, പരിയാരം, കോടശ്ശേരി പഞ്ചായത്തുകൾ ജാഗ്രത പുലർത്തുക
- ഗ്രാമ പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു എന്നുറപ്പു വരുത്തുക. വളണ്ടിയർമാർ ഇക്കാര്യം ഉറപ്പുവരുത്തണം
- ഇന്നലെ 2/10/2018 ചാലക്കുടിയിൽ ശക്തമായ കാറ്റിൽ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റൂഫുകൾ / ഹോൾഡിംഗുകൾ /ബോർഡുകൾ/മരങ്ങൾ/വൈദ്യുതലൈനുകൾ എന്നിവ കൂടുതലായി ശ്രദ്ധിക്കുക.
- ഓരോ പഞ്ചായത്തിലും ആവശ്യത്തിന് അനൗൺസ്മെന്റ് വാഹനങ്ങൾ ലഭ്യമാണെന്നും, സംവിദാനം പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തുക.
- വനപ്രദേശങ്ങളിൽ , കഴിഞ്ഞ തവണ ഒറ്റപ്പെട്ടു പോയ മുക്കം പുഴ ഊരടക്കമുള്ളയിടങ്ങളിൽ പൊതു ശ്രദ്ധ വേണം. പലയിടത്തും ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവാൻ സാദ്യതയുണ്ട്.
കൂടുതൽ മെച്ചപ്പെട്ട ഇടപെടലിനുള്ള അവസരമാണ്. ഒരുമിച്ചു നിൽക്കാം.
നന്ദി