ജീവലോകത്തിലെ ഏറ്റവും വൈവിദ്ധ്യമുള്ളതും പ്രധാനമായും രാത്രിസഞ്ചരികളുമായ ഷഡ്പദങ്ങളാണ് നിശാശലഭങ്ങൾ. പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളായ നിശാശലഭങ്ങൾ അവയുടെ വൈവിദ്ധ്യം കൊണ്ട് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്നു.ഇന്ത്യയിൽ പതിനായിരത്തിലധികം നിശാശലഭങ്ങൾ ഉണ്ടാകാം എന്നാണ് കണക്ക്. പക്ഷെ മുഴുവൻ നിശാശലഭങ്ങളെയും കുറിച്ച് ആധികാരികമായ രേഖകൾ ഇല്ല എന്നതാണ് വസ്തുത. ഈ പ്രശനം പരിഹരിക്കാൻ നമുക്കും ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. വരൂ National Moth Week 2020 -ൽ പങ്കെടുക്കൂ.
എന്താണ് National Moth Week? എങ്ങനെ അതിൽ പങ്കെടുക്കാം?
രാത്രിയിൽ നിശാശലഭങ്ങൾ വെളിച്ചത്തിൽ ആകൃഷ്ടരായി നമ്മുടെ വീടുകളിൽ എത്താറുണ്ട്. ഇവയെ കുറിച്ച് പഠിക്കനാഗ്രഹിക്കുന്ന ആർക്കും ഈ വഴി സ്വീകരിക്കാവുന്നതാണ്. ഇവയുടെ ഫോട്ടോ എടുക്കാനും വളരെ എളുപ്പമാണ്. ഒരു തുണി കൊണ്ട് സ്ക്രീൻ ആക്കി കുറച്ചു വെളിച്ചവുമുണ്ടെങ്കിൽ അവിടെ നിഷാശലഭങ്ങൾ വരും.
ഇവയുടെ വൈവിദ്ധ്യം കൊണ്ട് തന്നെ ഇവയെ തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല.തിരിച്ചറിയാനുള്ള വഴിയാണ് നിരവധി സിറ്റിസൻ സയൻസ് പ്രൊജക്ടുകൾ. I Naturalist, India Biodiversity Portal തുടങ്ങിയ ആപ്പുകൾ വഴിയും Biodiversity Atlas India (Moths of India) എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് നിശാശലഭ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. അവിടെയുള്ള experts ന്റെ സഹായത്തോടെ നിങ്ങൾക്ക് നിശാശലഭങ്ങളെ തിരിച്ചറിയാനാകും.
ചുരുക്കിപ്പറഞ്ഞാൽ NMW നമുക്ക് ചുറ്റുമുള്ള നിശാശലഭ വൈവിദ്ധ്യത്തെ തിരിച്ചറിയാൻ സഹായിക്കുന്നു.
പയ്യന്നുർ കോളേജ് Zoological club -ന്റെ നേതൃത്വത്തിൽ നിശാശലഭങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ National Moth week 2020 എന്ന ചലഞ്ച് സംഘടിപ്പിക്കുന്നു.
National Moth Week Challenge 2020 നിർദ്ദേശങ്ങൾ
➡️നിശാശലഭങ്ങളെ കുറിച്ച് കൂടുതൽ അറിയാനാഗ്രഹിക്കുന്ന ആർക്കും july 18 നും 26നും ഇടയിലായി പങ്കെടുക്കാം
➡️ഈ ദിവസങ്ങളിൽ നിങ്ങളുടെ വീടുകളിൽ വരുന്ന നിശാശലഭങ്ങളുടെ ഫോട്ടോ എടുത്ത് I naturalist, India biodiversity portal എന്നീ ആപ്പുകളുടെ സഹായത്തോടെ അപ്ലോഡ് ചെയ്യാവുന്നതാണ്.
➡️അപ്ലോഡ് ചെയ്ത ഫോട്ടോകൾ അവിടെയുള്ള experts ന്റെ സഹായത്തോടെ നിങ്ങൾക്ക് തിരിച്ചറിയാം.
➡️രാത്രിയിൽ ഒരു ഷീറ്റ് (ബെഡ് ഷീറ്റ് അല്ലെങ്കിൽ തുണി )കൊണ്ട് moth screen ആക്കാം. അവിടെ ബൾബുകളും ഉണ്ടാകണം. ഇവയിൽ നിന്ന് വരുന്ന പ്രകാശത്തിൽ ഇവർ ആകൃഷ്ടരാകുന്നു. അങ്ങനെ ധാരാളം നിശാശലഭങ്ങളെ കാണാൻ സാധിക്കും.
➡️രജിസ്റ്റർ ചെയ്യാൻ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക (Private event ആണ് നമ്മൾ നടത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ Public event പ്രയോഗികമല്ല)
http://nationalmothweek.org/register-a-nmw-event-2020/
➡️പങ്കെടുക്കുന്നവർക്ക് NMW സർട്ടിഫിക്കറ്റ് ലഭിക്കും