പരുന്തുചിറകന്മാർ

പരുന്തുചിറകന്മാർ

ഇരുട്ടിന്റെ മറവിൽ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന നിശാശലഭങ്ങളാണിവർ. പേര് സൂചിപ്പിക്കും വിധം ഇവയുടെ ചിറകുകൾ പരുന്തിന്റെ ചിറകുകൾക്ക് സമാനമാണ്. നിശാശലഭങ്ങളിലെ തേൻകൊതിയന്മാരായും ഇവയെ വിശഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇവയ്ക്ക് തുമ്പിക്കൈ (proboscis)ഉണ്ട്. രാത്രി വിരിയുന്ന പൂക്കളിൽ നിന്ന് ഇവർ തേൻ നുകരുന്നു. എന്നാൽ sphinginae ഉപകുടുംബത്തിൽ പെട്ട വന്മരണത്തലയൻ നിശാശലഭം (Acherontia lachesis) അഥവാ greater deaths head hawk moth, തേൻ തേടുക തേനീച്ചകളിൽ നിന്നാണ്.

ഇവയിൽ ചിലർ ദീർഘ ദൂര സഞ്ചാരികളാണ്. ഒലിയാണ്ടെർ നിശാശലഭം (Daphnis nerii) ഇതിനൊരു ഉദാഹരണമാണ്. ഇവർ നമ്മുടെ വീടുകളിൽ നിന്നുള്ള പ്രകാശത്തിൽ ആകൃഷ്ടരായി ബൾബുകൾക്കടുത്തു വന്നിരിക്കാറുണ്ട്. ഇവർ ദേശാടകരാണെന്നു സൂചിപ്പിച്ചുവല്ലോ. പരുന്ത് ചിരകന്മാരുടെ സഞ്ചാരപാത ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്രിമ വെളിച്ചത്തിൽ സഞ്ചാരപാത തെറ്റിയാണ് അവർ ബുൾബുകളിലേക്ക് എത്തിപ്പെടുന്നത് എന്ന് കരുതപ്പെടുന്നു. ശീതരക്ത ജീവികളായതിനാൽ നിശാശലഭങ്ങൾ ശരീരോഷ്മാവ് നിലനിർത്തുവാനും ബള്ബുകള്ക്കടുത്ത് എത്താറുണ്ട്. Camauflage കാരണം ഇവയെ ചെടികൾക്കിടയിൽ കണ്ടെത്താൻ പ്രയാസമാണ്.

Image : Shantanu Kuveskar (CC BY-SA 3.0) via Wikimedia Commons

പരുന്തുചിറകന്മാരുടെ പുഴുവിന്റെ പിറകുവശത്തായ് ഒരു കൊമ്പ് അഥവാ ഒരു വാല് കാണാം.പക്ഷെ അത് sphinginae ഉപകുടുമ്പക്കാർക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. അരളി ചെടിയിൽ (Nerium oleander)കാണുന്ന ഒലിയാണ്ടെർ നിശാശലഭമാണ് ഇതിൽ സാധാരണയായി കാണുന്നത്. Apocynacea കുടുംബത്തിലെ സസ്യങ്ങൾ ഭക്ഷിക്കുന്ന ഇവയുടെ ലാർവകൾ അതിമനോഹരമാണ്.

Fully grown oleander hawk moth caterpillar by SKsiddhartthan (CC BY-SA 4.0) via Wikimedia Commons

ഇവയിൽ കാണപ്പെടുന്ന മറ്റൊരു ശ്രേദ്ധേയമായ പ്രതിഭാസം മിമിക്രി ആണ്. Sphingidae കുടുംബത്തിലെ macroglossinae ഉപകുടുംബത്തിൽ പെട്ട നിശാശലഭങ്ങൾ പറക്കുമ്പോൾ humming bird നെ അനുകരിക്കുന്നു. ഇവയെ humming bird hawk moth (Macroglossum sp)എന്ന് വിളിക്കുന്നു. Convergent evolution ന് ഉദാഹരണം ആണിത്. സത്യത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസമാണിത്. ഒരു നിശാശലഭം, ഒരു പക്ഷിയെ അനുകരിക്കുന്നു. Humming bird നമ്മുടെ നാട്ടിൽ ഇല്ലെങ്കിൽ പോലും ഇക്കൂട്ടർ humming bird ആയി നമുക്ക് ചുറ്റും പറക്കുന്നു.പരുന്തുചിറകന്മാരിൽ ഇരപിടിയന്മാരായ വവ്വാലിൽ നിന്നും രക്ഷ നേടാൻ echolocation jamming എന്ന പ്രതിഭാസം സഹായിക്കുന്നു.

Convolvulus hawk-moth ബ്യ് Charles J Sharp (CC BY-SA 4.0) via Wikimedia Commons

സൂചിമുഖി August 2019 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

Back to Top