മേഘവര്‍ണ്ണന്‍. പശ്ചിമഘട്ടത്തിന്റെ സുന്ദരന്‍…അതിരപ്പിള്ളിയില്‍ നിന്നും…ഒരു പക്ഷെ അതിരപ്പിള്ളി വനമേഖലയില്‍ നിന്നുള്ള ആദ്യത്തെ റിപ്പോരട്ടായിരിക്കും ഇത്. ഇതിന്റെ വാസസ്ഥാനങ്ങൾക്കൊക്കെ ഇനിയെത്ര കാലം ആയുസ്സുണ്ടെന്നു പറയാനാകില്ല. അതിരപ്പിള്ളി ഒരു നിധിയാണ്. പക്ഷെ അതിനെ സംരക്ഷിക്കുവാനൊരു ഭൂതവുമില്ല. മാത്രവുമല്ല മറ്റു വനപ്രദേശങ്ങളെ സംരക്ഷിക്കുന്ന ഭൂതങ്ങളൊക്കെയും അതിരപ്പിള്ളിയെ വിഴുങ്ങണമെന് ആഗ്രഹിക്കുന്നവരാണ്. അതിരപ്പിള്ളി എന്നാൽ വെറുമൊരു വെള്ളച്ചാട്ടം മാത്രമല്ല. ഒരു സംശയുവുമില്ലാതെ ഞാന്‍ പറയാം പശ്ചിമഘട്ടത്തിലെ ഏറ്റവും ജൈവസമ്പുഷ്ടമായ വനപ്രദേശം അതിരപ്പിള്ളി-വാഴച്ചാല്‍ വനമേഖല തന്നെയാണ്. വീട്ടിനകത്തിരുന്നു ലേഖനങ്ങളെഴുതി അതിരപ്പിള്ളിക്ക് മരണമൊഴി എഴുതുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ അംഗീകരിക്കപ്പെട്ട ഏതെങ്കിലും സംഘടയോടൊപ്പം അതിരപ്പിള്ളിയെ ഒന്ന് തൊട്ടറിയാന്‍ ശ്രമിക്കണം. നിങ്ങള്‍ ഇതുവരെ എഴുതിപ്പിടിപ്പിച്ച അതിരപ്പിള്ളിയല്ല യാഥാര്‍ത്ഥ്യം എന്ന് മസ്സിലാക്കാന്‍ ഒരുപാട് സമയമെടുക്കില്ല…തീര്‍ച്ച.
Myristica Sapphire (Calocypha laidlawi) മേഘവര്‍ണ്ണന്‍