മിയാവാക്കി വനങ്ങൾ

മിയാവാക്കി വനങ്ങൾ

ഇന്നലെ ഒരു സുഹൃത്തുമായി അദ്ദേഹത്തിന്റെ സ്ഥാപനത്തിനോട് ചേർന്നുകൊണ്ട് ഒരു ചെറിയ കാട് ഇപ്പോള് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മിയാവാക്കി മെത്തേഡിൽ ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച നടന്നു. മിയാവാക്കി മെത്തേഡ് എന്താണെന്ന് അറിയാത്തവർക്കായി :-

കുറഞ്ഞ സമയം കൊണ്ട് കുറച്ച് സ്ഥലത്ത് ധാരാളം വൃക്ഷങ്ങൾ നട്ടുവളർത്തി സ്വാഭാവിക വനത്തിനു സമാനമായ ഒരു കാട് വളർത്തി എടുക്കുന്ന ഒരു രീതിയാണ് ജപ്പാനീസ് പ്രൊഫസർ ആയ അകിര മിയാവാക്കി ആവിഷ്കരിച്ച മിയാവാക്കി എന്ന കാടുവളർത്തൽ രീതി. ഈ അടുത്തിടെ Sujith Bhakthan ഒരു ട്രാവൽ വീഡിയോയിൽ ആനക്കട്ടിയിലെ ഒരു റിസോർട്ട് ഈ മാതൃകയിൽ ഒരു കാട് വളർത്തിയെടുക്കുന്നതിനെ ഫീച്ചർ ചെയ്തിരുന്നു. ഇന്ത്യയിൽ എന്നല്ല ഇന്ത്യയ്ക്ക് പുറത്തും മിയാവാക്കി മാതൃകയിൽ വളരെ പ്രൊഫഷണൽ ആയിത്തന്നെ നൂറുകണക്കിനു കൊച്ചു വനങ്ങൾ നിർമ്മിച്ച് പേരെടുത്ത യുവ എഞ്ചിനീയർ ആണ് ശുഭേന്ദു ശർമ്മ. അദ്ദേഹത്തിന്റെ അഫോറസ്റ്റ് എന്ന സ്ഥാപനം. ധാരാളം സ്ഥലമുള്ളവർക്കും അല്ലാത്തവർക്കുമെല്ലാം വീടിനോട് ചേർന്ന് രണ്ടു സെന്റ് മുതൽ മുകളിലേക്ക് ഇത്തരം കാടുകൾ നിർമ്മിച്ചെടുക്കാനാകും. പുൽത്തകിടികൾക്ക് പകരം മഴക്കാടുകൾ നഗരങ്ങളിലെ വീടുകളിൽ വരെ ഒരു ട്രൻഡ് ആകാൻ സാദ്ധ്യതയുണ്ട്. ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയെ പ്രതിരോധിക്കാനായി കടൽ തീരത്ത് ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ വളർത്തിയെടുത്ത മിയാവാക്കി വനങ്ങൾ അത്ഭുതകരമായ ഫലം ആണുണ്ടാക്കിയത് എന്നത് മനസ്സിലാക്കി ആഗോളതലത്തിൽ തന്നെ വിവിധ രാജ്യങ്ങൾ കടലാക്രമണത്തിനെ പ്രതിരോധിക്കാനും മറ്റും ഈ രീതി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നാലുമുതൽ അഞ്ചുവരെ അടി ആഴത്തിൽ മണ്ണ് മാറ്റി അതിൽ കമ്പോസ്റ്റും വൈക്കോലും ചകിരിച്ചൊറും എല്ലാം നിറച്ച് മുകളിൽ മണ്ണ് വിരിച്ച് അതിൽ തദ്ദേശിയമായ കാലാവസ്ഥയിൽ എളുപ്പത്തിൽ വളരുന്നതും അതാതു പ്രദേശത്തെ സ്വാഭാവിക വനങ്ങളിൽ കാണപ്പെടുന്ന മരങ്ങളുടെ തൈകൾ നട്ടു വളർത്തുന്നതും ആയ ഈ രീതിയിൽ ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് മാറപ്പെടുന്നു. തുടക്കത്തിലുള്ള പരിപാലനം മാത്രമേ ആവശ്യമുള്ളൂ.

എന്തായാലും ചർച്ചയിലേക്ക് തിരിച്ച് വരാം.. ചർച്ചയിൽ സുഹൃത്ത് ഉന്നയിച്ച ആശങ്ക —

” ഇങ്ങനെ കാടൊക്കെ ഉണ്ടാക്കിയാൽ അവസാനം വനം വകുപ്പുകാർ വന്ന് ജണ്ടയിട്ട് പോകുമോ എന്നാ പേടി !! ”

ഫേസ്ബുക്ക് പോസ്റ്റ്


Cover Image Copyright to afforestt.com

Back to Top