സലിം അലി ഡെ; ചേറ്റുവ കണ്ടൽത്തുരുത്തിൽ

സലിം അലി ഡെ; ചേറ്റുവ കണ്ടൽത്തുരുത്തിൽ

ജൂലൈ മാസത്തില്‍ ഞങ്ങൾ ചേറ്റുവയിലെ കണ്ടൽ കാടുകളെയും അവിടത്തെ പക്ഷികളെയും കുറിച്ചു പഠിക്കുവാനായി പോയിരുന്നു. ആ പഠനം നടത്തുന്ന സമയത്തു അവിടെ ധാരാളമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ അടിന്നു കൂടികിടക്കുന്നതായി ശ്രദ്ധിച്ചിരുന്നു ….. അന്ന് അത് വൃത്തിയാക്കാനായി വേണ്ട തയ്യാറെടുപ്പു ഇല്ലാതിരുന്നത്കൊണ്ട് സാധിച്ചില്ല..

12 നവംബര്‍, സാലിം അലിയുടെ ജന്മദിനത്തിൽ ഞങ്ങൾ ആ കണ്ടൽ കാടുകൾ മാലിന്യ വിമുക്തമാക്കുന്ന പ്രവർത്തിക്കായി അവിടെ എത്തുകയും, അത് നടപ്പാക്കുകയും ചെയ്തു.. അങ്ങനെ ചേറ്റുവയിലെ കണ്ടൽ കാടുകളിൽ നിന്നും 25 ചാക്ക് മാലിന്യം ഞങ്ങൾ നീക്കം ചെയ്തു.. പ്ലാസ്റ്റിക് കുപ്പികൾ, മദ്യകുപ്പികൾ, ട്യൂബ്, CFL ലൈറ്റുകൾ, പഴയ ചെരുപ്പകള്‍, ബാഗ് എന്ന് വേണ്ട സർവ്വവിധത്തിലുള്ള മാലിന്യങ്ങളും അവിടെ കുമിഞ്ഞു കൂടിയിരുന്നു. ഞങ്ങള്‍ ശേഖരിച്ച മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കിയതിന് ശേഷം റീസൈക്ലിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതായിരിക്കും.

സമീപത്തുള്ള റിസോർട്ടുകളിൽ നിന്നും, അല്ലാതെയും അലക്ഷ്യമായി കായലിലേക്കും, ജലാശയങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന ഇത്തരം വസ്തുക്കൾ വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. നാമോരുരുത്തരും കൂടുതൽ ശ്രദ്ധയും കരുതലും നമ്മുടെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കണം എന്ന് ഓർമിപ്പിക്കുന്നു. ഉറവിട മാലിന്യ സംസ്കരണം തന്നെയാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്..

കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജിലെ വിദ്യാർത്ഥി യൂണിയൻ അംഗങ്ങളും, ന്യൂസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി രവി പനയ്ക്കൽ, പ്രവർത്തകരായ രാമകൃഷ്ണൻ, ഫോറസ്റ്റർ ദേവാന്ദനന്‍ പി കെ എന്നിവരും, സാമൂഹ്യ വനവൽക്കരണ വിഭാഗവുമായി സഹകരിച്ചാണ് ഇതു നടപ്പാക്കിയത്. സാമൂഹ്യ വനവൽക്കരണ വിഭാഗം, തൃശ്ശൂർ ജില്ലാ അസിസ്റ്റന്റ് കൺസർവേറ്റർ ശ്രീ. ജയമാധവൻ, എ. ഉൽഘടനം നിർവഹിച്ചു.

Gowri CB, Sumayyabi PV, Thasni N, Neeraja T, Arunima J, Sajitha Siril, Merin P Menacheri, Jincy Justin JK, Raji J Mohan, Niranjana C, Sandra Rajan, Sherin James, Sinu Joy, Aswathy A, Muhammad Ajsal KK, Ashfaq UL Rahman, Arum Thomas, Ajay Antony, Karthik K, Sreehari K Mohan, Muhammad Faiz, Dilip Singh, Aakib Hussain Paul, Sachinkrishna MV, Sreekumar ER, Aswathy Chnadran UB എന്നിവര്‍ പങ്കെടുത്തു.

 

Back to Top