ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുകി ചേർന്ന് മണലിപ്പുഴ

ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുകി ചേർന്ന് മണലിപ്പുഴ

ദുർഗന്ധം വമിക്കുന്ന മലിന ജലം മണലിപ്പുഴയിൽ മടവാക്കര കച്ചകടവിനടുത്തുള്ള ചാലിലൂടെ ഒഴുകി ചേർന്ന് നെന്മണിക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ഭീഷിണിയാകുന്നു . കഴിഞ്ഞ വർഷങ്ങളിലെ പോലെ വർഷകാലമാകുമ്പോൽ മടവാക്കര കച്ചകടവിനടുത്തുള്ള ചാലിലൂടെ ദിവസങ്ങളോളം മണലി പുഴയിൽ മലിന ജലം ഒഴുകി ചേരുന്നത് പതിവായിരിക്കുന്നു .അഞ്ചു പഞ്ചായത്തുകൾ കുടിവെള്ള പദ്ധതികളാണ് മണലിൽപുഴയെ ആശ്രയിച്ചു നിൽക്കുന്നത്. വർഷം മുഴുവനും ഹൈവേയുടെ അരികത്തു തള്ളുന്ന വൻതോതിലുള്ള കക്കൂസ് മാലിന്യം, അറവു മാലിന്യം, മറ്റു അജൈവ മാലിന്യങ്ങൾ എന്നിവയും നെന്മണിക്കര പഞ്ചായത്തിലെ സ്വകാര്യ വർക്ക്ഷോപ്, വ്യാപാര സ്‌ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ മാലിന്യങ്ങൾ നീർത്തടങ്ങളിൽ തള്ളി അവിടെനിന്നുള്ള മലിന ജലവും ചാലിലൂടെ ഒഴുകിയെത്തിയാണ് പുഴ മലിനമാകുന്നത്. കഴിഞ്ഞ വർഷം സമാനസ്ഥിതി വന്നു കുടിവെള്ള പമ്പിങ് നിറുത്തി വെക്കേണ്ടി വന്നപ്പോൾ ആരോഗ്യ അധികൃതർ ചില സ്വകര്യ സ്ഥാപനങ്ങൾക്കു അടച്ചുപൂട്ടൽ നോട്ടീസ് നൽകിയിരുന്നു, എന്നാൽ യാതൊരു ശാത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ ഇവിടുത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്നു കൂടാതെ ഹൈവേയ്ക്കിരുവശമുള്ള നീർത്തടങ്ങൾ നെൽകൃഷി ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് വർഷങ്ങളായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകർ പറഞ്ഞു. വൻതോതിൽ മാലിന്യം തള്ളപ്പെടുന്ന ഈ നീർത്തടങ്ങളിൽ നെൽകൃഷി ചെയ്യാൻ തങ്ങളുടെ കർഷക കൂട്ടായ്മ വർഷങ്ങളായി നെൽവയൽ നീർത്തട നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടും അനുകൂലമായ നടപടികൾ ഒന്നും അധികൃതർ സ്വീകരിക്കുന്നില്ല എന്ന് അവർ പറഞ്ഞു. നെൽകൃഷിക്ക് വെള്ളമെത്തിക്കാൻ ഉണ്ടാക്കിയ ഈ നീർച്ചാലുകൾ ഇപ്പോൾ അവ നികത്തി സ്ഥാപിച്ച സ്ഥപനങ്ങളുടെ മാലിന്യങ്ങൾ ഒഴുക്കാനുള്ള അഴുക്കുചാലുകളായി മാറിയെന്നും അവർ പറഞ്ഞു.

Back to Top