പാമ്പുകളുടെ പോരാട്ടവും ഇണചേരലും

പാമ്പുകളുടെ പോരാട്ടവും ഇണചേരലും

അവിചാരിതമായി Jaljith യിന്റെ ടൈംലൈനിൽ നിന്നാണ് ആദ്യ ചിത്രം കിട്ടുന്നത്. രതിയിൽ ആയിരിക്കുന്ന പാമ്പുകൾ എന്നവിധത്തിൽ ആയിരുന്നു തലക്കെട്ടും. ചിത്രം മനോഹരമാണെങ്കിലും ഇത് സത്യത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുന്ന പാമ്പുകൾ അല്ല മറിച്ചു പരസ്പരം യുദ്ധത്തിൽ ആയിരിക്കുന്ന മഞ്ഞ ചേരകളുടെ ചിത്രമാണ്. ഈ കാര്യം ജൽജിത്തിനോട് ചൂണ്ടിക്കാട്ടുകയും അദ്ദേഹം തിരുത്തുകയും ചെയ്തു. എന്റെ ഫേസ്‌ബുക്ക് സുഹൃത്തുകളിൽ ചിലർക്കെങ്കിലും ഈ വിഷയത്തിൽ താത്പര്യം കാണും എന്നു കരുതി ഇവിടെ ഒരു കുഞ്ഞു കുറിപ്പ് ഇട്ടാം.
Snake Combat Dance
രണ്ടു മഞ്ഞ ചേരകളിൽ ( Ptyas mucosa) ഒരുവൻ അടുത്തവന്റെ മേൽ തലയുയർത്തി ആധിപത്യം നടത്താൻ നോക്കുന്ന ഇടയിൽ ആണ് ഈ ചിത്രം എടുക്കപ്പെട്ടത്ത്, ഇതിനു male combat dance എന്നു വിളിക്കും. പാമ്പുകൾ തല്ല് കൂടുന്നതും ഇണ ചേരുന്നതും ഒരു പോലെയല്ല അവയ്ക്കു കൈയ്യും കാലും ഒന്നും ഇല്ലാതെ കൊണ്ട് രണ്ടിലും ഇണഞ്ഞും പിണഞ്ഞും കിടക്കുന്നത് കാണാം. ഓരോ ഇനവും അനുസരിച്ചു ഇവയുടെ പെരുമാറ്റത്തിൽ വ്യത്യാസം കാണാം. ഇത് രണ്ടു മഞ്ഞ ചേരകൾ തങ്ങളുടെ വാസ്ഥലം ഉറപ്പിക്കാനോ ഇണയെ സ്വന്തം ആകാനുമോ നടത്തുന്ന പോരാട്ടം ആണ്. ഏറ്റവും മുകളിൽ തലയുർത്തി ആധിപത്യം നടത്തുന്നവൻ ജയിക്കും. ലൈംഗിക ബന്ധത്തിൽ ഇത്രയും ആധിപത്യ ശ്രമങ്ങൾ ഒന്നുമില്ല. അവ ആഗ്രസീവും അല്ല. ചേര ഇണ ചേരുന്നത് പൊതുവെ പുല്ലും കാട്ടും ഉള്ള സ്‌ഥലത്ത്‌ ആണെന്നാണ് ഇത് വരെയുള്ള നീരീക്ഷണത്തിൽ നിന്ന് മനസ്സിൽ ആകുന്നത്. അത് പോലെ ലൈംഗിക ബന്ധത്തിൽ ചേരയുടെ നാഗാലിംഗം ( hemipenis ) ലോക്ക് ആയിരിക്കുന്നത് തിരിച്ചു അറിയാം, അവയുടെ ലിംഗം വലിപ്പം ഇച്ചിരി കൂടിയതാണ്. മൂർഖൻ ഓഫിയോഫാഗി അതായത് മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന ഏർപ്പാട് നടത്തുന്ന ഇനം ആണ്. മഞ്ഞ ചേരയാണ് പ്രീയ ഭക്ഷണത്തിൽ ഒന്ന്. അവിടെയും വിഴുങ്ങും മുൻപ് ചില ഇഴഞ്ഞു പിണയൽ നടക്കാം. ഇത് കണ്ടാണ് പണ്ട് ഉള്ളവരിൽ ചിലർ ചേരയും മൂര്ഖനും ഇണ ചേരുന്നത് ആണെന്ന് കരുതിയത്.

There’s no ‘dancing’ in mating. ലൈംഗിക ബന്ധത്തിൽ പെണ്ണ് പാമ്പ് തല താഴോട്ടാക്കി പിടിക്കും, ശരീരം കീഴോട്ടു ചരിഞ്ഞും. ആണ് പാമ്പ് പെണ്ണിന്റെ മേൽ ശരീരത്തിൽ അതിന്റെ താടിഭാഗം കൊണ്ട് മെല്ലെ തലോട്ടും ( rapid lateral ). അത്യാവശ്യം ഫോർ പ്ലെയാണ് രണ്ടാളും ഇനി. ഇരു പാമ്പുകളുടെയും വാൽ ഭാഗത്തോടെ ചേർന്ന് മാത്രം ആയിരിക്കും പരസ്പരം ചുറ്റുക. ജൽജിത്ത് ഇട്ട ചിത്രത്തിലെ പോലെ മേൽ ശരീരഭാഗം കൂടി ചേർത്ത് മൊത്തം ആയി ചുറ്റി പിണയുക ഇല്ല. ശേഷം ആണ് പാമ്പ് തന്റെ നാഗാലിംഗങ്ങൾ പെണ്ണ് പാമ്പിന്റെ ക്ളോയേക്ക അവയവത്തിൽ വച്ചു ലോക്ക് ചെയ്തു thrusting movement യിൽ ആകും കുറച്ചു നേരം, ബീജ നിക്ഷേപണം നടത്തിയതിന് ശേഷം ഡിസിൻഗേജ് ചെയ്യും. ചേരയുടെ നാഗാലിംഗങ്ങൾ വലിയത് ആയത് കൊണ്ട് നമ്മൾക്ക് അവ ലൈംഗിക ബന്ധത്തിൽ ആയിരിക്കുമ്പോൾ പുറത്തു കാണാം. സാധാരണ ഗതിയിൽ ആണ് പാമ്പുകളുടെ ലിംഗങ്ങൾ ശരീരത്തിന്റെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കുക ആണ്, ലൈംഗിക ബന്ധം ചെയ്യേണ്ടി വരുമ്പോൾ പുറത്ത് എടുക്കും. പിന്നെ ഓരോ പാമ്പ് ഇനവും അനുസരിച്ചു പെരുമാറ്റത്തിലും ലൈംഗിക ഇന്ദ്രിയങ്ങളുടെ ഘടനയിലും വ്യത്യാസം വരാം. ഒരിനം പാമ്പ് അതെ ഇനത്തിൽ ഉള്ള പാമ്പുകൾ ആയിട്ട് മാത്രേ പൊതുവേ ഇണ ചേരൂ. ചേരകളുടെ കുടുംബത്തിൽ അംഗമായ നീർക്കോലിപ്പാമ്പിനോടു സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് തെയ്യാൻ പാമ്പ് ( A. stolatum ) ഇവ ഇണ ചേരുന്ന ചിത്രമാണ് രണ്ടാമത്തെ ഫോട്ടോയിൽ. പാമ്പ് ഇണ ചേരുന്നത് കാണുന്നത് എന്തോ ദോഷം ആണെന്ന് ചില വിശ്വാസങ്ങൾ ഉണ്ട്. പഠന വിഷയം ജന്തുശാസ്ത്രം ആയത് കൊണ്ട് തന്നെ ഒരുപാട് തവണ പാമ്പുകളുടെ ഇണചേരൽ കണ്ടിട്ടുണ്ട്, ഇത് വരെ പ്രേത്യേകിച്ചു ദോഷം ഒന്നും വന്നിട്ടില്ല. 😀 പാമ്പുകൾക്കു സൂപ്പർനാച്ചുറൽ രീതിയിൽ ശപിക്കാനും ദോഷം തരാനും ഒന്നും കഴിവില്ല എങ്കിലും ഇണ ചേരുന്ന അവസരത്തിൽ അവയെ പിടിക്കാനും ഉപദ്രവിക്കാനും പോയാൽ തിരിച്ചു അക്രമിക്കാൻ നല്ല സാധ്യതയുണ്ട്. ആയതിനാൽ അത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത് പിന്തുണയ്ക്കുന്നില്ല.

Back to Top