കേരള ചലചിത്ര അക്കാദമിയുടെ “ദൃശ്യ സാന്ത്വന യാത്ര” സിനിമാ പ്രദർശനം ചാലക്കുടി പുഴത്തടത്തിൽ 27, 28, 29 തിയ്യതികളിൽ നടന്നു.
ഇണ്ണുനീലി വായനശാല ചാലക്കുടി, പൂലാനി വി.ബി.യു.പി സ്കൂൾ – മേലൂർ, കുന്നപ്പിള്ളി സ്കൂൾ, വൈഖരി വായനശാല – അടിച്ചിലി, വാഴച്ചാൽ സ്ക്കൂൾ എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിച്ചു . ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ചിൽഡ്രൻ ഓഫ് ഹെവൻ, ദ കിഡ്, മോഡേൺ ടൈംസ്… തുടങ്ങി രസകരമായ – ആശ്വാസകരമായ – പ്രതീക്ഷ നൽകുന്ന സിനിമകൾ ഉണ്ടായിരുന്നു.
ഇണ്ണുനീലി വായനശാലാ പ്രവർത്തകർ, അർജുൻ, ഹേമന്ത്, ശരത് ,താലൂക്ക് ലൈബ്രറി കൗൺസിലിലെ ഷോജൻ ചേട്ടൻ, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് ഷീജു, പൂലാനി – കുന്നപ്പിള്ളി – വാഴച്ചാൽ സ്കൂൾ അദ്ധ്യാപകർ, ട്രൈബൽ എക്സ്റ്റൻഷൻ ഒഫീസർ മൃദുല ,റേഞ്ച് ഓഫീസർ മുഹമ്മദ് റഫി ,വാഴച്ചാൽ ഡി എഫ് ഒ. വിനോദ് , ഊരുമൂപ്പത്തി ഗീതച്ചേച്ചി, ശരത് വാഴച്ചാൽ സ്കൂൾ, മുകുന്ദേട്ടൻ, സുരേഷേട്ടൻ ഇണ്ണുനീലി, ആർട്ടിസ്റ്റ് ബ്ലേയ്സ്, സബ്ന, അക്കാദമി പ്രവർത്തകരായ പ്രസുൻ ,റിജോയ്, ചാലക്കുടിക്കായി നാലു ദിവസം പ്രദർശനം സംഘടിപ്പിക്കാൻ സഹായിച്ച സി.എസ്.വെങ്കിടേശ്വരൻ, എന്നിവർക്കും പേര് വിട്ടു പോയവർക്കു കൂടിയും നന്ദി.
സ്കൂൾസ് ഫോർ റിവർ – RRC, ഒക്ടോബർ പകുതിയോടെ വീണ്ടും പ്രദർശനങ്ങൾ എല്ലാവരുടെയും സഹകരണത്തോടെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതാണ്. വിഭവങ്ങളുടെ അപര്യാപ്തതയിലും പരിപാടികൾ നടത്താൻ സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.