വേനല്‍ അതിന്‍റെ രൗദ്ര ഭാവം പുറത്ത് കാണിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരും പത്രക്കാരും വേനല്‍ ചിത്രങ്ങളിലേക്കും അതിഭാവുകത്വം കലര്‍ന്ന് ചൂട് വാര്‍ത്തകളിലെക്കും കണ്ണുവെച്ചു തുടങ്ങി. അത് വരെ ഒഴുക്കി പാഴാക്കിയ ജലതെക്കുറിച്ച് മറന്നു, മണ്ണിനടിയില്‍നിന്നു ഇനിയും എങ്ങനെ ഊറ്റിഎടുക്കാം എന്ന് ചിന്തിച്ചു തുടങ്ങി. ഈ അവസരത്തില്‍ പാവപ്പെട്ട ജീവജാലങ്ങളും പക്ഷി മൃഗാദികളും എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് കാടിറങ്ങി നാട്ടില്‍ വരുന്ന ആനകളുടെയും പുലികളുടെയും വാര്‍ത്തകള്‍ ബോധ്യമാക്കിതരും. അവര്‍ക്ക് വേണ്ടി നമുക്ക് ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്ന ചെറിയ സഹായങ്ങളില്‍ ഒന്നാണ് കിളികള്‍ക്ക് കുടിക്കാനും കുളിക്കാനുമായി അല്പം ജലം അവനവന്‍റെ വീട്ടുമുറ്റത്ത് വെക്കുക എന്നത്. പക്ഷികളുടെ കുടിയും കുളിയും മാറി നിന്ന് കണ്ടു രസിക്കുകയുമാകം. എന്‍റെ വീടിന്‍റെ രണ്ടു ഭാഗത്തുമായി രണ്ടു പത്രങ്ങളില്‍ ദിവസവും വെള്ളം നിറച്ചു വെക്കുന്നുണ്ട്. ആദ്യ ദിവസം മടിച്ചു നിന്ന കിളികള്‍ പിന്നീട് ധാരാളമായി വന്നു തുടങ്ങി അല്പം അകലെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് എടുത്ത ചില ചിത്രങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.