മണ്ണാത്തിപ്പുള്ളിന്റെയും ചൂളക്കാക്കയുടെയും അടുത്ത ബന്ധുവാണ് കരിങ്കിളി എന്ന പക്ഷി. മൈനയേക്കാൾ ചെറിയ ഈ പക്ഷിയെ കണ്ടാൽ ഒരു മൈനയാണോ എന്ന് സംശയിച്ചു പോവും.
ആൺപക്ഷിക്ക്. കറുപ്പു കലർന്ന തവിട്ടുനിറമാണ്. പെൺപക്ഷിക്ക് കരിങ്കിളി എന്ന പേരേ ഉള്ളൂ. അതിന്റെ നിറം വളരെ മങ്ങിയതാണ്.
മൂന്നു തരം കരിങ്കിളികൾ കേരളത്തിലുണ്ട്. മൂന്നും കാട്ടുപക്ഷികളാണ്.ഇതിൽ രണ്ടെണ്ണവും സ്ഥിരവാസികളാണ്.
അവശേഷിക്കുന്ന Race: nigropileus എന്ന ഉപജാതി ദേശാടകനാണ്. വടക്കേ ഇന്ത്യയിൽ കൂട്ടുകെട്ടുന്ന ഇവ തണുപ്പുകാലത്ത് നമ്മുടെ നാട്ടിൽ വരും. കാട്ടുപക്ഷിയാണെങ്കിലും ഇവ കടൽത്തീരത്തുള്ള വൃക്ഷ നിബിഢമായ പല പ്രദേശങ്ങളിലും വരാറുണ്ട്.
ഒരു സിംഹവും ഹയനകളും തമ്മിൽ തല്ലുകൂടുന്നതുപോലെ ഒരു ചകോരവും ഒരു കൂട്ടം കരിയിലക്കിളികളും തമ്മിൽ എന്റെ വീടിന്റെ പിന്നിൽ ഒരു പപ്പടത്തിനായി തല്ലുകൂടുകയായിരുന്നു. അത് കണ്ട് ക്യാമറയെടുത്ത് വന്ന ഞാൻ ആദ്യം കരിങ്കിളിയുടെ ആൺപക്ഷിയെ കണ്ട് ഒന്ന് സംശയിച്ചു നിന്നു. പിന്നാലെ ചെന്നപ്പോൾ പെൺപക്ഷിയെയും കാണാൻ പറ്റി. ഒട്ടും ഒച്ചയുണ്ടാക്കാതെ മണ്ണാത്തിയെ പോലെ ചാടിച്ചാടി നടന്ന് ഇര തേടുകയായിരുന്നു ഇവ.
Indian Black bird
I27th bird from Chekanoor Area