മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

എന്റെ പക്ഷി ദെെവങ്ങളെ ഇതെന്തൊരു പുതുമ. ഒരാഴ്ച കൊണ്ട് രണ്ട് പക്ഷികളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ഒന്ന് ചെമ്പുവാലന്‍ വാനമ്പാടിയിലൂടെ (Rufous tailed lark)ആയിരുന്നെങ്കില്‍ മറ്റൊന്ന് ഇന്ന് കിട്ടിയ കഴുത്തുപിരിയന്‍ കിളിയാണ്(Eurasian wryneck).ഇതില്‍ രണ്ട് പേരു കൂടി അംഗമായതില്‍ ഇരട്ടി അഭിമാനം.

സത്യത്തില്‍ ചെമ്പുവാലനെ തേടി അങ്ങാടിപ്പുറം ക്രക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോവാമെന്ന് മലപ്പുറം ബേഡിംഗ് ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും കുറെ പേര്‍ക്ക് അസൗകര്യങ്ങള്‍ കാരണം വരാന്‍ പറ്റയിട്ടുണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ ഞാനും കാര്യമാക്കിയില്ല.

രാവിലെ 6മണിക്ക് എഴുന്നറ്റ് മോനേയും കൂട്ടി തൊട്ടടുത്തുള്ള മലയിലേക്ക് പോവാനിരിക്കുമ്പോഴാണ് രണ്ടു പേരുടെ വിളി വരുന്നത്.അവര്‍ മേല്‍പ്പാലം കഴിഞ്ഞ് സ്റ്റേഡിയം റോഡിലാണെന്നും ഇപ്പൊ അവിടെ എത്തുമെന്നും എന്നോട് പെട്ടന്നെത്താനും പറഞ്ഞു.ഉടനെ കുളിയൊക്കെ കഴിഞ്ഞ് ഒരു കട്ടന്‍ പോലും കഴിക്കാതെ ബൈക്കില്‍ ഗ്രൗണ്ടിലേക്ക്.

ഗ്രൗണ്ടില്‍ ഇന്നത്തെ കളിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.അതിനപ്പുറത്ത് രണ്ട് പേര്‍ ക്യാമറയുമായി നില്‍ക്കുന്നു.അതിലൊരാള്‍ പൊന്നാനി മാറഞ്ചേരിയിലുള്ള Dr.Mathew sir. ഉടനെ ബൈക്കില്‍ നിന്ന് ക്യാമറയുമെടുത്ത് അവരുടെ അടുത്തേക്ക്.അവരിലൊരാള്‍ പെരിന്തല്‍മണ്ണയിലുള്ള Dr.Rinzam ആയിരുന്നു. ബേഡിംഗില്‍ ഇവര്‍ക്കുള്ള കഴിവ് എന്നെ അമ്പരിപ്പിച്ചു.പ്രത്യേകിച്ച് Rinzam ന്‍റെ ശബ്ദത്തിലൂടെ പക്ഷികളെ തിരിച്ചറിയാനുള്ള കഴിവ്.രണ്ട് പേരും ബേഡിംഗില്‍ ഡബിള്‍ സെഞ്ചൊറി അടിച്ച് നോട്ടൗട്ടാണ്.ഒരു സെഞ്ചൊറിയുമായി ഞാനവരുടെ കൂടെ മുന്നോട്ട്.ധാരാളം ലാര്‍ക്കുകളും പിപ്പിറ്റുകളും ഗ്രൗണ്ടിന്‍റെ നാനാവശത്തും ഇരിക്കുകയും പാറിപറക്കുകയും ചെയ്യുന്നു.ക്രക്കറ്റ് പിച്ചിന്‍റെ ഒരു വശത്ത് മൂന്നോ നാലോ Black drongo കള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന പോലെ ഇരിയ്ക്കുന്നു. https://ebird.org/india/view/checklist/S50358889


ഫോട്ടോയെടുക്കല്‍ തകൃതി.അതിനിടയ്ക്ക് മൂന്ന് മഞ്ഞക്കണ്ണികള്‍(yellow-wattled lapwing).Mathew sir ന് കിട്ടാകനിയാണ് ഇവ.അന്‍പത്തിമൂന്ന് കിലോമീറ്റര്‍ വണ്ടിയോടിച്ച് വന്നത് മുതലായന്ന് അവര്‍ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ കിഴക്ക് ഭാഗത്തുള്ള കാട് പിടിച്ച് കിടക്കുന്ന ആ ഭാഗത്തേക്കിറങ്ങി.Rinzam ന് അവിടെയുള്ള വഴിയറിയാം.പക്ഷെ മുഴുവന്‍ കാട് പിടിച്ച് കിടക്കാണ്.ഞങ്ങള്‍ രണ്ടു പേര്‍ക്ക് മുന്നിലായി Rinzam മുന്നോട്ട്.പിന്നീട് കിളികളുടെ ഒരു കിളിനാദമായിരുന്നു ചുറ്റപാടും.അതില്‍ Tickell’s flycatcher യിരുന്നു താരം.

അതിനിടയ്ക്ക് കൊടികുത്തിയിലേക്കൊന്നു പോയാലോ എന്നുള്ള തീരുമാനപ്രകാരം ഞങ്ങള്‍ തിരിയ്ക്കുമ്പോള്‍ ഏകദേശം മുപ്പതോളം സ്പീഷ്യസ് കിട്ടിയിരുന്നു.കിട്ടിയതുമായി തിരിക്കുമ്പോള്‍ വേലിതത്തയുടെ കുടെ ഒരു പുതിയവന്‍.ഒടുവില്‍ ഭാഗ്യത്തിന് മറ്റുള്ളവര്‍ക്ക് കിട്ടിയതിനെക്കാളും നല്ലൊരു ഫോട്ടോ എനിയ്ക്ക് കിട്ടി.മറ്റുള്ള ഫോട്ടോകളെല്ലാം അവരുടെതായിരുന്നു മികച്ചത്.മലപ്പുറം ജില്ലയുടെ 366ാംമത് പക്ഷി.ഭാഗ്യമല്ലതെന്തു പറയാന്‍.

(ഇത്തരം പക്ഷികൾക്ക്‌ കഴുത്ത്‌ 180 ഡിഗ്രിയോളം വരെ തിരിയ്ക്കാൻ കഴിയും. പലപ്പോഴും പിൻഭാഗത്തുനിന്നും വല്ല ശബ്ദവും കേട്ടാൽ ഇവ ഇരുന്നയിരുപ്പിൽ തന്നെ തിരിഞ്ഞുനോക്കാറാണ്‌ പതിവ്‌. ഇതുതന്നെയാണ്‌ ഇവയ്ക്ക്‌ കഴുത്തുപിരിയൻ കിളി എന്ന പേരുവരാൻ കാരണവും. ആദ്യ കാഴ്ചയിൽത്തന്നെ തിരിച്ചറിയാൻ കഴിയത്തക്കതാണ്‌ ഇവയുടെ ആകൃതിയും നിറവുമെല്ലാം.

മേൽഭാഗം ചാരനിറത്തിൽ ബ്രൗൺ നിറത്തോടുകൂടിയ പാടുകളും കുത്തുകളും നിറഞ്ഞതാണ്‌. കണ്ണിന്‌ കുറുകെയായി ഇരുണ്ട ഒരു പാടുണ്ട്‌. മൂർദ്ധാവിൽനിന്ന്‌ മേൽമുതുകുവരെയും ഇതുപോലൊരു പാട്‌ കാണാം. വാൽ നീളമേറിയതും ബ്രൗൺ നിറത്തിലുള്ള വരകളുള്ളതുമാണ്‌. കഴുത്തിൽ മങ്ങിയ മഞ്ഞനിറത്തിൽ ഇരുണ്ട നിറത്തിലുള്ള വരകളുണ്ട്‌. അടിഭാഗത്തെ മങ്ങിയ വെള്ളനിറത്തിലും ഇരുണ്ട നിറത്തിലുള്ള കുത്തുകളും വരകളും കാണാം.

മരക്കൊത്തികളുടെ വിഭാഗത്തിൽപ്പെടുന്നവയാണിവ എങ്കിലും പലപ്പോഴും നിലത്ത്‌ ഇരതേടുന്നതായാണ്‌ കാണാറ്‌. അത്‌ കൂടുതലും ഉറുമ്പുകളും പ്രാണികളെയുമായിരിക്കും. കാൽ വിരലുകൾ മരം കൊത്തികളെപ്പോലെ നീളമേറിയതാണ്‌. എന്നാൽ വാൽഭാഗം മരംകൊത്തികളുടേത്‌ പോലെ മരത്തിൽ താങ്ങിനിർത്തി മരം കേറാൻ സഹായിക്കത്തക്കതല്ല..കടപ്പാട്)

ഒടുവില്‍ പോരുന്ന വഴി ഗ്രൗണ്ടില്‍ ക്യാമറാ പോസ്റ്റിലതാ നീലകാമുകനെ അനുസ്മരിപ്പിക്കും വിധം പനംകക്ക(Indian Roller).ഞാന്‍ ആദ്യമായിട്ടാ കാണുന്നത് .


വിശപ്പ് ഒാര്‍മ്മയിലേക്ക് വന്ന് തുടങ്ങി.ഞങ്ങള്‍ അവിടെ നിന്നിറങ്ങി നേരെ Mathew sir ന്റെ കാറില്‍ കൊടികുത്തയിലേക്ക്. പോകുന്ന വഴി പെരിന്തല്‍മണ്ണ സരോജ് ഹോട്ടലില്‍ നിന്ന് നല്ലൊരു പ്രാതല്‍.അപ്പോഴേക്കും പത്തുമണി കഴിഞ്ഞിരിക്കുന്നു.അവിടുത്തെ സെെറ്റിംഗിനെ കുറിച്ച് Mrinzam നല്ലവെണ്ണം അറിയാം. മലയില്‍ എത്തുന്നതിനുമുന്‍പായി ഏകദേശം പകുതിയില്‍ വെച്ച് കാറിറങ്ങി നേരെ ഇടത്തോട്ട് ഒരരുവി കടന്ന് മുന്നോട്ട്. കരിംകിളികളി, വാലുകുലുക്കി, മഞ്ഞക്കിളി, നാകമോഹന്‍ തുടങ്ങി ഒന്നിലേറെ പരുന്തുകളെയും അവിടെ കാണാന്‍ കഴിഞ്ഞു.പിന്നീട് നേരെ ചെക്ക് ഡാമിനടുത്തേക്ക്ഒടുവില്‍ Mrinzam കാണിക്കാമെന്നു പറഞ്ഞ നീലമേനിപാറ്റ പിടിയനും(Verditer flycatcher) മണികണ്ഠനും(Black crested bulbul) തീചിന്നനും(Small minivet)മേനിപ്പാറക്കിളിയും(Bluecapped rock thrush) കണ്ട് ഒാരോ മോരുവെള്ളവും കുടിച്ച് ഇറങ്ങുമ്പോള്‍ സമയം പന്ത്രണ്ടേകാല്‍. ഇനിയും വരാമെന്ന് മനസ്സുകൊണ്ടാവഹിച്ച് ഒാരോരുത്തരും അവരവരുടെ വീട്ടിലേക്ക് കൈ കൊടുത്തു പിരിഞ്ഞു.

Back to Top