രാഗമാലിക Euchromia polymena

രാഗമാലിക Euchromia polymena

രാഗമാലിക(Euchromia polymena)1758 ൽ കാൾ ലിനേയസ് ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്.Erebidae കുടുംബത്തിൽ Arctiinae ഉപകുടുംബത്തിൽ ഉൾപ്പെടുന്ന രാഗമാലികയുടെ ശാസ്ത്രീയ നാമം Euchromia polymena എന്നാണ്.കറുത്ത മുൻചിറകുകളുടെ ആരംഭത്തിൽ തിളങ്ങുന്ന നീലപ്പൊട്ടുണ്ട്.ചിറകിന്റെ മധ്യ ഭാഗത്തും നീലപ്പൊട്ട് കാണാം. ഈ രണ്ടു പൊട്ടുകൾക്കിടയിലായി ഓറഞ്ചും മഞ്ഞയും കലർന്ന മൂന്ന് വലിയ ചതുരാകൃതിയിലുള്ള പൊട്ടുകളുണ്ട്.കൂടാതെ മധ്യഭാഗത്തെ നീല പൊട്ടിനു താഴെയായും നാല് വലിയ പൊട്ടുകൾ കാണാം.ചെറിയ പിൻചിറകുകൾ മുൻചിറകുകൾക്കടിയിലായതുകൊണ്ട് തന്നെ അവയെ കാണാൻ കഴിയില്ല. കറുപ്പ് നിറത്തിലുള്ള തലയിലും നീലപ്പൊട്ട് കാണാം.ഉടൽ ഭാഗത്തിന്റെ തുടക്കത്തിൽ കടും ചുവപ്പ് നിറമാണ്.തുടർന്ന് കറുപ്പ് നിറം.ഉടൽ ഭാഗത്തും ഒരു നീലപ്പോട്ട് കാണാം.ഉദരഭാഗത്തെ ഖണ്ഡങ്ങളിൽ കടും ചുവപ്പുനിറം എഴുന്നുനിൽക്കുന്നു. കൂടാതെ നീല കലർന്ന കറുപ്പ് നിറത്തിലും സെഗ്മെന്റുകൾ കാണാം.നിറങ്ങളുടെ മാല എന്ന അർത്ഥത്തിലാണ് രാഗമാലിക എന്ന പേര് അതിമനോഹരമായ വർണ്ണങ്ങളോടുകൂടിയ രാഗമാലി Painted Handmaiden Moth എന്ന പേരിലും അറിയപ്പെടുന്നു. പകൽ സഞ്ചാരിയായ രാഗമാലികയെ കാണുമ്പോൾ ഒരു കടന്നൽ ആണെന്നേ തോന്നുകയുള്ളൂ.രാഗമാലിക ഇന്ത്യ, ശ്രീലങ്ക,തായ്‌ലൻഡ്, ഇൻഡോണേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നു.

Euchromia_polymena Author Renjusplace
Renjusplace, CC BY-SA 3.0, via Wikimedia Commons

Malayalam name :രാഗമാലിക

Common name :Painted Handmaiden Moth

Scientific name :Euchromia polymena

Family :Erebidae

Subfamily :Arctiinae

Back to Top