തുമ്പികളെ തേടി തുമ്പൂരിലേയ്ക്ക് പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവയുടെ ലാർവകൾ ആയിരുന്നു. മണ്ണിന്റെ അടിയിൽ നിന്നും തോട്ടിൽ നിന്നും ലാർവകൾ വിരിയാറാവുമ്പോൾ പുറത്തേക്ക് വരും. അതു വരെ അവ മീനിനെ പോലെ വെള്ളത്തിൽ ഓടിക്കനടക്കുണ്ടാവും ചില ലാർവകൾ 6-12 മാസം വരെ എടുക്കും തുമ്പിയാകാൻ (തെറ്റ് ഉണ്ടെങ്കിൽ തിരുത്തണേ)
അങ്ങനെ ഇരിക്കെ നമ്മുടെ തുമ്പൂരിന്റെ സ്വന്തം റൈസൻ ചേട്ടനെ വിളിച്ചു ആഗ്രഹം പറഞ്ഞു, നീ വാ നോകാം ഉറപ്പൊന്നും പറയുന്നില്ല. കാരണം എന്താണെന്നു വെച്ചാൽ രാത്രിയിലും പുലർച്ചെയുമാണ് ഇവ കൂടുതലും വിരിഞ്ഞു ഇറങ്ങാറ്..
അങ്ങനെ രാവിലെ തന്നെ തുമ്പൂർ എത്തി വഴി നീളെ തുമ്പികൾ… പേര് പഠിച്ചു വരുന്നേ ഒള്ളൂ എല്ലാവരും തോടിന്റെ ഇരുവശതും എല്ലാവരും മുട്ടയിടാനുള്ള തിരക്കിലായിരുന്നു.. കുറെ ഏറെ തുമ്പികളെ റെയ്സൻ ചേട്ടൻ കാട്ടിത്തന്നു…
അങ്ങനെ കുറെ നേരത്തെ തിരച്ചിലിനൊടുവിൽ ലാർവയെ കണ്ടു, നിനക്ക് ഭാഗ്യം ഉണ്ടെടാ.. വിരിഞ്ഞു തുടങ്ങുനെഒള്ളൂ പിന്നെ അവിടെ ഇരുന്ന് നോക്കിയിരുന്നു ഫോട്ടോയും വീഡിയോ എടുത്തു (video ടെ link താഴെ ഉണ്ടേ കാണാൻ മറക്കല്ലേ )
ആദ്യം തല ഭാഗം പുറത്തേക്കു വരും പിന്നെ പതിയെ പതിയെ മൊത്തമായി പുറത്തേക്കു വന്നു നീളം വെച്ച് തുടങ്ങും കുറച്ചു സമയം എത്തുമ്പോ ചിറകുകൾ വലുതാകാൻ തുടങ്ങും ചിറക് ഒരു 90% ആയി കഴിഞ്ഞാൽ വാല് നീളം വെക്കാൻ തുടങ്ങും. നീ ആ വാലിന്റെ വാലിന്റെ അറ്റത്തു നിന്നും വെള്ളം പോലെ തുള്ളി തുള്ളി യായി വീഴുന്നത് കണ്ടോ അതു മൊത്തം പോയി കഴിയുമ്പോൾ ആണ് വാല് വലുതായി വരുന്നത് റെയ്സൺ ചേട്ടൻ പറഞ്ഞു.
ഇതു എല്ലാം പൂർത്തിയാകാൻ 1-2 മണിക്കൂറ് വരെ സമയം എടുക്കും,
റെയ്സൺ ചേട്ടനെ ഒകെ സമ്മതിക്കണം എത്ര കഷ്ട പെട്ട ഓരോ ഫോട്ടോയും എടുക്കുന്നെ
Thank you Rison cheeta ❤️