നമ്മുടെ പരിസ്ഥിതിയുടെ ഭാവി !

നമ്മുടെ പരിസ്ഥിതിയുടെ ഭാവി !

EIA 2020 ന്റെ നോട്ടിഫിക്കേഷൻ വന്ന വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ. പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ വന്ന ആ നോട്ടിഫിക്കേഷന് എന്തെങ്കിലും objection ഉണ്ടെങ്കിൽ അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ് (30 ജൂൺ 2020).

അപ്പോൾ എന്താണ് EIA 2020, അതിലെ കാര്യങ്ങൾ എന്നൊക്കെ അല്പം വിശദമായി നമുക്ക് നോക്കാം. സ്വല്പം വലിയ പോസ്റ്റാണ്…. സമയമെടുത്ത് വായിക്കുക.

എന്താണ് EIA

Environmental Impact Assessment എന്നതിന്റെ ചുരുക്ക രൂപമാണ് EIA. 1992 ൽ റിയോ ഡി ജനീറോ യിൽ വെച്ചു നടന്ന UN conference on Environment and Development (Earth Summit) ലാണ് EIA യുടെ ജനനം. ഒരു developmental project implement ചെയ്യുന്നതിന് മുൻപ് ആ പ്രൊജക്റ്റ്‌ കാരണം ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള പഠനമാണ് ചുരുക്കത്തിൽ ഈ EIA.

ഇന്ത്യയിൽ EIA നടപ്പിലാക്കി തുടങ്ങിയത് 1994 ജനുവരി 27 നാണ്. അന്നാണ് EIA Notification, 1994 നിലവിൽ വരുന്നത്.

അതിനു മുൻപും ചെറിയ രീതിയിൽ EIA കളൊക്കെ ഉണ്ടായിരുന്നു. എന്നാൽ Developmental പ്രൊജെക്ടുകൾക്ക് പാരിസ്ഥിതികാനുമതി അഥവാ Environmental Clearance ഏർപ്പെടുത്തിയത് 1994 ലെ EIA നോട്ടിഫിക്കേഷൻ വഴിയാണ്.

EIA Process

ഒരുപാട് ഘട്ടങ്ങളുണ്ട് EIA ക്ക്.

  1. Screening : പ്രൊജക്റ്റ് പ്ലാനിനെ വിശദമായി പഠിക്കുന്ന പരിപാടിയാണ് ഇത്.
  2. Scoping : ഈ പ്രോജെക്റ്റുകൊണ്ടുള്ള impacts, എവിടെയൊക്കെ ഈ impact കൾ ഉണ്ടാകാം, ഇനി വല്ല നെഗറ്റീവ് impact ഉം ഉണ്ടായാൽ അത് തടയാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇവിടെ പരിഗണിക്കുന്നത്.
  3. Collection of baseline data : ഈ പദ്ധതി പ്രദേശത്തെ സംബന്ധിച്ച വിവരശേഖരണം. അവിടത്തെ നിലവിലെ ജൈവ വൈവിധ്യം, ആവാസ വ്യവസ്ഥകളുടെ വിവരങ്ങൾ, അതിന്റെ സന്തുലിതാവസ്ഥ…അങ്ങനെ ആ പ്രദേശത്തെ നിലവിലെ അവസ്ഥകളാണ് ഈ സ്റ്റെപ്പിൽ പഠിക്കുന്നത്.
  4. Impact Prediction : സ്ഥലത്തെ കുറിച്ച് നേരത്തെ പഠിച്ചുവല്ലോ. ഇമ്പാക്റ്റുകളെ അതിനു മുന്നേ പഠിച്ചു . അത് രണ്ടും ഒരുമിച്ചു ചേർത്ത് വായിക്കുന്ന പരിപാടിയാണ് ഇത്. അതായത് ഈ പദ്ധതി ഇവിടെ നടപ്പിലാക്കിയാൽ ഇവിടത്തെ പരിസ്ഥിതിയെ അതെങ്ങനെ ബാധിക്കും എന്ന് വിലയിരുത്തലാണ് ഈ സ്റ്റെപ്. പോസിറ്റീവും നെഗറ്റീവുമായ എന്തൊക്കെ ഇമ്പാക്റ്റുകൾ ഉണ്ടാകാം, അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കും .., താത്കാലികമോ സ്ഥിരമായതോ ആയ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നതൊക്കെ നൂലിഴ കീറി വിലയിരുത്തും.
  5. Mitigation measures and EIA report: പ്രതിവിധികളും മറ്റു കാര്യങ്ങളും ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കും.
  6. Public hearing: ഇതാണ് അതിലെ മറ്റൊരു പ്രധാന സ്റ്റെപ്. ഈ പദ്ധതിയെക്കുറിച്ച് ആ പദ്ധതി പ്രദേശത്തെ ജനങ്ങളോട് അഭിപ്രായം ആരായും.
  7. Decision making: മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പ്രസ്തുത പ്രൊജക്റ്റ് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.
  8. Monitoring and implementation of an environmental management plan
  9. Risk assessment

2006 ലെ EIA notification പ്രകാരം പദ്ധതികളെ രണ്ടായി തിരിച്ചിട്ടുണ്ട്

Category A പ്രൊജക്റ്റ് : ഇത്തരം പ്രൊജെക്ടുകൾക്ക് EIA നടത്തുന്നത് കേന്ദ്രസർക്കാർ നേരിട്ടാണ്.
Category B പ്രൊജക്റ്റ് : ഇതിന് സംസ്ഥാന തലത്തിൽ EIA നടത്തിയാൽ മതി.

ഇതിൽ തന്നെ B1 എന്നും B2 എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ആദ്യത്തേതിന് എന്തായാലും EIA വേണം. രണ്ടാമത്തേതിന് മുഴുവൻ EIA പ്രോസ്സെസ്സും ആവശ്യമില്ല.

എന്തുകൊണ്ട് EIA 2020 യെ എതിർക്കുന്നു??

As per Article 51(a)(g) of the Constitution of India, It shall be the duty of every citizen of India to protect the natural environment including forests, lakes, rivers, and wildlife for an equitable and sustainable future while having compassion for other living beings. With this right in accordance to the constitution, it becomes the citizen’s responsibility to object the current diluted Environmental Impact Assessment 2020 notification draft and instead demand strengthening of the Environmental Impact Assessment 2006 notification. 

EIA 2006 ലെ പല നിയന്ത്രണങ്ങളും വെട്ടി ചുരുക്കിക്കൊണ്ടാണ് EIA 2020 രംഗപ്രവേശം ചെയ്യുന്നത്

ചിലത് പറയാം

Post -facto clearance .. അതായത് already പ്രവർത്തനമാരംഭിച്ച പ്രൊജെക്ടുകൾക്ക് പാരിസ്ഥിതികാനുമതി നൽകാം.

വൻകിട മുതലാളിമാർക്ക് നല്ല തീരുമാനമാണ്.

ഈയടുത്ത് വിശാഖപട്ടണത്ത് ഒരു വാതക ചോർച്ച ദുരന്തം സംഭവിച്ചിരുന്നു . 12 പേർ മരിക്കുകയും നൂറോളം പേർ രോഗബാധിതരാവുകയും ചെയ്തു. ആ ദുരന്തം സംഭവിച്ച കമ്പനിക്ക് (LG Polymers) പാരിസ്ഥിതികാനുമതി ഇല്ല !

ഇപ്പൊ കുഴപ്പമില്ല. ഈ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം അവർക്കും ഈ പറഞ്ഞ സാധനം നേടിയെടുക്കാം. ഇതുപോലെ എത്രയെത്ര കമ്പനികൾ പ്രവർത്തിക്കുന്നുണ്ടാകും ഇന്ത്യയിൽ…..?

നാഷണൽ green tribunal പോലും ഈ പരിപാടിക്ക് എതിരായിരുന്നു എന്ന് നമ്മൾ കാണാതെ പോകരുത്…

Public hearing നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയ പരിധി കുറച്ചതാണ് മറ്റൊരു highlight. മുൻപ് 30 ദിവസം ഉണ്ടായിരുന്നത് വെട്ടിച്ചുരുക്കി 20 ആക്കി. 20 ദിവസം കൊണ്ട് ഉണ്ടാക്കാവുന്നത് ഉണ്ടാക്കിയാൽ മതി ന്ന് .

2000 ഹെക്ടറിന് മുകളിൽ കമാൻഡ് ഏരിയ ഉള്ള ജലസേചന പദ്ധതികൾക്ക് മാത്രമേ ഇനി മുതൽ EIA ആവശ്യമുള്ളു. ഇന്ത്യയിൽ ഇപ്പോഴുള്ള മിക്ക പദ്ധതികളും 2000 ഹെക്ടറിന് താഴെയാണെന്ന് അറിയുമ്പോൾ മാത്രമേ ഈ തിരുത്തിന്റെ പ്രായോഗികത നമ്മൾ ആലോചിക്കൂ.

നിലവിലെ ജലസേചന പദ്ധതികളുടെ വിപുലീകരണത്തിനും ദേശീയ പാതകളുടെ നിർമ്മാണത്തിനും പൊതുജനാഭിപ്രായം തേടി പോകേണ്ട കാര്യമില്ല. ആരെങ്കിലും എതിർപ്പുകൾ കാണിച്ചാൽ… അവർ വികസന വിരോധി….

Developmental projects ന്റെ മേൽനോട്ടം ചില 3rd പാർട്ടി കളെ ഏൽപ്പിക്കാം എന്നാണ് EIA 2020 പറയുന്നത്. പക്ഷെ ഈ 3rd പാർട്ടി, ഗവണ്മെന്റ് നിയമിക്കുന്ന ആർക്കുവേണമെങ്കിലും ആവാം.

മുൻപൊക്കെ ഈ കമ്പനികൾ 6 മാസത്തിലൊരിക്കൽ സർക്കാരിന് പദ്ധതിയെക്കുറിച്ചുള്ള റിപോർട്ടുകൾ കൊടുക്കണമായിരുന്നു. അതിപ്പോ 1 വർഷത്തിലൊരിക്കൽ മതി….

The natural environment we have today is not the one inherited but the one that is borrowed from our future generations. I owe this demand against EIA2020 to the future generations.  https://unitedconservationmovement.org

അടുത്ത കോമഡി…

സ്ട്രാറ്റജിക് പ്രൊജക്റ്റ്‌…. അതായത് സ്ട്രാറ്റജിക് ആയി പ്രഖ്യാപിക്കുന്ന പ്രോജക്ടിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കിട്ടാക്കനിയാണ്. അത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യുവാനും ഇനി മുതൽ സർക്കാരിന് കഴിയും. അതിലൊന്നും ഒരുത്തനും തലയിടണ്ട.

തീർന്നില്ല….

150000 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള നിർമ്മാണങ്ങൾക്ക് ഇനി മുതൽ വിദഗ്ധ പഠനങ്ങൾ venda….EIA വേണ്ട… public consultation പോലും വേണ്ട.

ഇതിന്റെ ചുവട് പിടിച്ചായിരിക്കണം Kerala minor mineral concession Rules 2015 ൽ വരുത്തിയ മാറ്റം… (ഊഹമാണ്…. ഊഹം മാത്രം.. )

ഒന്നിരുത്തി വായിച്ചു നോക്കിയാൽ ഇനിയും കിട്ടും ഒരുപാട്…

ഒന്നുകൂടി പറയുന്നു… നമുക്ക് പ്രതികരിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

കാടിനെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊക്കെ പഠിച്ചു മാർക്ക് വാങ്ങുന്നവരല്ലേ… ഇത്രയെങ്കിലും ചെയ്യണ്ടേ….

Citizen’s Response to EIA 2020 Draft – Petition

“WITHDRAW EIA 2020”
“No more dilution”
“Law making only through discussion in the Parliament”
Send your email to
[email protected]
Copy to [email protected]


അധികവായനയ്ക്ക്


കേരള കാർഷിക സർവ്വകലാശാല, കോളേജ് ഓഫ് ഫോറസ്ട്രിയിലെ വിദ്യാർത്ഥിയാണ് സച്ചിൻ കൃഷ്ണ. ഫേസ്ബുക്ക് പോസ്റ്റിലേക്കുള്ള കണ്ണി

Back to Top