അറിവിന്റെ ലോകം

അറിവിന്റെ ലോകം

400 – 500 ലക്ഷം വർഷങ്ങൾക്കുമുൻപാണ് പൂമ്പാറ്റകൾ ഭൂമിയിൽ ഉണ്ടായത്. ആദ്യമനുഷ്യൻ ഭൂമിയിൽ ഉൽഭവിച്ചിട്ട് 20 ലക്ഷം വർഷങ്ങളാണ് ആയത്. ഈ ഭൂമി മനുഷ്യന്റെയാണെന്ന് അഹങ്കരിക്കുമ്പോൾ ഈ നാൾവഴി ഒന്നോർക്കുന്നത് ഒരുപക്ഷേ നമ്മളെ വിനീതരാക്കിയേക്കാം. പൂമ്പാറ്റച്ചിത്രങ്ങൾ മനുഷ്യൻ എടുത്തുതുടങ്ങിയതിനു നൂറു വർഷത്തെ ചരിത്രം പോലുമില്ല. ഇക്കാലയളവിൽ ഇതേപ്പറ്റി പഠിച്ചവർ ഭൂമിയിലെ ജീവനെപ്പറ്റിയും പരണാമത്തെപ്പറ്റിയും പരിസ്ഥിതിയുടെ ആരോഗ്യവും ഭീഷണിയുമെല്ലാം അവിടുള്ള ശലഭങ്ങളെ പഠിച്ചാൽ മനസ്സിലാക്കാമെന്നുമുള്ള അറിവുകൾ നൽകി. അങ്ങനെ ദുർഘടമായ, ഇല്ലാത്ത, വഴികൾ ഉണ്ടാക്കി മുൻപേ നടന്നവർ തുറന്ന ലളിതമായപാതകളിൽക്കൂടി വളരെ എളുപ്പം നടക്കുന്നവരാണ് ഞങ്ങളെപ്പോലുള്ള ചിലർ. ഉള്ളതും സമ്പാദിച്ചതുമെല്ലാം സ്വന്തമല്ല, ഈ ലോകത്തെ എല്ലാവരുടേതുമാണ്, സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം നഷ്ടമാവുകയേ ഉള്ളൂ എന്ന ശാശ്വതസത്യം ബോധ്യമായവർ തങ്ങളുടേതൊന്നും തങ്ങളുടേതല്ല, ഇതു തങ്ങൾ വഴി ലോകത്തിനു ലഭിക്കാൻ നിമിത്തമായവർ മാത്രമാണ് തങ്ങളെന്നും മനസ്സിലാക്കി ഒക്കെ ലോകത്തിനു സമർപ്പിക്കുകയാണ്. അറിവിന്റെ ലോകം ഏവർക്കുമായി തുറന്നിരിക്കുകയാണ്. ഒക്കെ എടുത്തോളൂ, പഠിച്ചോളൂ. പങ്കുവച്ചോളൂ. അറിവുകൊണ്ടും ലാളിത്യം കൊണ്ടും അദ്ഭുതപ്പെടുത്തിയ – ക്ലാസുകളിൽ ഇരുത്തി പഠിപ്പിച്ചല്ലാതെ ഗുരുനാഥന്മാരായ മുൻപേ നടന്നവർ അവരുടെ ജീവിതത്തിലെ വലിയ ഒരുഭാഗം സമയവും പണവും ഊർജ്ജവും ചിലവാക്കി എടുത്ത ചിത്രങ്ങൾ ഇതാ കോമൺസിൽ. വരിക, കാണുക. ആസ്വദിക്കുക.

 


ॐ ईशा वास्यमिदँ सर्वं यत्किञ्च जगत्यां जगत् ।
तेन त्यक्तेन भुञ्जीथा मा गृधः कस्यस्विद्धनम् ।। १ ।।


The Lord is enshrined in the hearts of all.
The Lord is the supreme Reality.
Rejoice in him through renunciation.
Covet nothing. All belongs to the Lord.



(ചിത്രം തമിൾ ലേസ്‌വിങ്ങ് – ബാലകൃഷ്ണൻ വളപ്പിൽ എടുത്തത്. വളപ്പിൽ സാറിന്റെ മറ്റു 3000 -ത്തിലേറെ ചിത്രങ്ങൾ ഇവിടെ കാണുക. https://commons.wikimedia.org/w/index.php?title=Category%3APhotographs_by_Balakrishnan_Valappil)

Back to Top