കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ

കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ

കേരളത്തിലെ പക്ഷികളുടെ അതുവരെയുള്ള കണ്ടെത്തലുകളെല്ലാം ഏകോപിപ്പിച്ച് ഏറ്റവും പുതിയ പട്ടിക 2015ൽ പ്രവീൺ ജയദേവന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ സജീവമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം ഇതിനിടയിൽ പുതിയ പല പക്ഷികളുടെ സാന്നിദ്ധ്യവും കേരളക്കരയിൽ കണ്ടെത്തിയെന്നത് വളരെ അഭിമാനമർഹിക്കുന്ന ഒരു കാര്യമാണ്/ 2015 മുതൽ 2019 മേയ് വരെ വിവിധ ഓപ്പൺ ആക്സസ്സ് ഫോറങ്ങളിലും പൊതുവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷികളെ പരിശോധിച്ച്, ക്രോഡീകരിച്ച് 27 പക്ഷികളെക്കൂടി ചേർത്ത് പുതിയ സ്പീഷ്യസ്സുകളുടെ ഒരു ലിസ്റ്റ്, Journal of Threatened Taxa എന്ന ജേണലിൽ അഭിനന്ദ് ചന്ദ്രനും പ്രവീൺ ജയദേവനും കൂടി പ്രസിദ്ധീകരിച്ചിരിക്കുന്നു. പേപ്പർ മുഴുവനായി ഇവിടെ വായിക്കാം.


Back to Top