ഡൽഹിയിൽ വെച്ച് നടന്ന 19 ആമത് ലോക ജൈവകൃഷി സമ്മേളനത്തിൽ ഏറ്റവും കൂടുതൽ കർഷകരുടെ പ്രസന്റേഷൻ വന്നത് കേരളത്തിൽ നിന്നാണ്. തികച്ചും വ്യത്യസ്ഥത പുലർത്തുന്ന കൃഷിരീതികളും പ്രവർത്തനങ്ങളുമായിരുന്നു ഓരോരുത്തരുടേതും. എല്ലാ ഭക്ഷ്യ വിളകളും ചെയ്യുന്ന കർഷകരും കേരളത്തിൽ നിന്നുമുണ്ടായിരുന്നു. കന്നുകാലി വളർത്തൽ, വളക്കൂട്ടുകളുടെ നിർമ്മാണം. ജൈവകൃഷിയിൽ മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ പ്രാധാന്യം നാടൻവിത്തുകളുടെയും ഔഷധ സസ്യങ്ങളുടെയും സംരക്ഷണം ഇങ്ങനെ ജൈവകൃഷിയുമായി ബന്ധപെട്ട മിക്ക വിഷയങ്ങളും ഇവിടെ അവതരിപ്പിക്കപ്പെട്ടു.
1. ശ്രീജ കെ. വി. ആറങ്ങോട്ടുകര, തൃശ്ശൂർ.
വിഷയം: കൃഷിയും സംസ്കാരവും.
2. ചന്ദ്രൻ കെ. എടപ്പാൾ, മലപ്പുറം.
വിഷയം: ജലോപയോഗം കുറഞ്ഞ ജൈവകൃഷി.
3. മാനുവൽ പി.ജെ, മാനന്തവാടി, വയനാട്.
വിഷയം: നാട്ടു കിഴങ്ങു വിളകളുടെ ഭക്ഷ്യ വൈവിധ്യം.
4. സൂരജ് സി. എസ്, ബത്തേരി, വയനാട്.
വിഷയം: ജൈവകൃഷിയിലെ വൃക്ഷായുർവേദ മാർഗങ്ങൾ.
5. എം. ബ്രഹ്മദത്തൻ, പട്ടാമ്പി, പാലക്കാട്
വിഷയം: ജൈവകൃഷിയിൽ കന്നുകാലികളുടെ പങ്ക്.
6. ബീന സഹദേവൻ മതിലകം, തൃശ്ശൂർ.
വിഷയം: ജൈവകൃഷിയിൽ മൂല്യ വർദ്ധിത ഉൽപന്നങ്ങളുടെ പങ്ക്.
7. മോളിപോൾ, ഭരണങ്ങാനം, കോട്ടയം. വിഷയം: ഭക്ഷ്യ സ്വയം പര്യാപ്തതമായ വീട്.
8. നന്ദകുമാർ, വണ്ടിതാവളം, പാലക്കാട്
ഫുക്കുവോക്കയുടെ പ്രകൃതി കൃഷി പരീക്ഷണങ്ങൾ.
9. ഇ. ആർ. ഉണ്ണി, ആളൂർ, തൃശ്ശൂർ
ജൈവവള നർമ്മാണത്തിലെ സ്വാശ്രയത്വം.
10. ജയകൃഷ്ണൻ ടി.വി, ചാത്തമംഗലം, കോഴിക്കോട്.
നാടൻ നെൽവിത്ത് സംരക്ഷണം.
11. കെ. പി. ഇല്യാസ്. വെള്ളാങ്ങല്ലൂർ, തൃശ്ശൂർ.
ജൈവകൃഷി പ്രയോഗവും പ്രചരണവും
12. മീര രാജേഷ്. വയനാട്.
മലയോര ഔഷധ സസ്യങ്ങളുടെ സംരക്ഷണം