തൃശ്ശൂരിലെ കോള്‍പ്പാടത്തെ പക്ഷിനിരീക്ഷകരുടെ നേതൃത്വത്തില്‍ ചൂരക്കാട്ടുകര ഗവ.യൂ.പി സ്കൂളില്‍ ലോക തണ്ണീര്‍ത്തടദിനാചരണം നടന്നു. കോള്‍നിലങ്ങളിലെ ആവാസവ്യവസ്ഥയും ജീവിതകാഴ്ചകളും അടങ്ങുന്ന, ജയരാജ് ടിപിയുടേയും മനോജ് കരിങ്ങാമഠത്തിലിന്റേയും വയല്‍ക്കാഴ്ചകള്‍ എന്ന് പേരിട്ട ഫോട്ടോ പ്രവര്ശനം നടന്നു. പ്രധാനാദ്ധ്യാപിക വിജയലക്ഷിടീച്ചര് സ്വാഗതം പറഞ്ഞു. അടാട്ട് കൃഷി ഓഫീസര്‍ സത്യവര്‍മ്മ ഉത്ഘാടനം ചെയ്ത് തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വാര്‍ഡ് മെംബര്‍ മായാ മനോജ് അദ്ധ്യക്ഷനായി. സ്കൂള്‍ ക്യാമ്പസ്സില്‍ നടന്ന ഫോട്ടോ എക്സിബിഷനുശേഷം കോള്‍പ്പാടത്തേയ്ക്ക് പക്ഷികളേയും കൃഷിയും തണ്ണീര്ത്തടആവാസവ്യവസ്ഥയെ കുറിച്ച് കൂടുതല്‍ നേരിട്ടറിയാന്‍ വയല്നടത്തവും ഉണ്ടായി. പരിസ്ഥിതിപ്രവര്‍ത്തകരും പക്ഷിനിരീക്ഷകരുമായ ചിത്രഭാനു പകരാവൂര്‍, ബാലകൃഷ്ണന് പകരാവൂര്‍, ജിപ്സ, രജനീഷ്, ശങ്കര്‍ ഗോപാലകൃഷ്ണന്, എന്നിവര്‍ നേതൃത്വം നല്കി.