വേളൂക്കര പഞ്ചായത്ത് കണ്ണ്കെട്ടിച്ചിറ- വഴിക്കിലിച്ചിറ പാടശേഖരത്തിൽ നെൽകർഷകർ ഭൂമാഫിയയുടെ ഭീഷണിയിൽ

വേളൂക്കര പഞ്ചായത്ത് കണ്ണ്കെട്ടിച്ചിറ- വഴിക്കിലിച്ചിറ പാടശേഖരത്തിൽ നെൽകർഷകർ ഭൂമാഫിയയുടെ ഭീഷണിയിൽ


സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം, തരിശുരഹിത തൃശൂർ എന്നീ പദ്ധതികളുടെ ചുവട് പിടിച്ചു കൊണ്ട് 3 വർഷക്കാലത്തോളമായി വേളൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണ് കെട്ടി ചിറ- വഴിക്കിലീച്ചിറ പാടശേഖരത്തിൽ നടത്തി വരുന്ന ജൈവ നെൽകൃഷിയടക്കം നൂറിൽ പരം ഏക്കർ കൃഷിക്കുപയുക്തമാക്കിയത് കേരളത്തിലെ മറ്റ് പഞ്ചായത്തുകൾക്ക് തന്നെ മാതൃകാപരമാണ് . എന്നാൽ പഞ്ചായത്തിന്റെ ഈ പദ്ധതിയെ തുരങ്കം വക്കുന്നതിന്റെ ഭാഗമായി ഭൂമാഫിയയുടെ ഒത്താശയോടു കൂടി സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ നികത്തി കൊണ്ടിരിക്കുന്ന പാടത്തു കൂടി ട്രാക്ടറർ ഇറക്കി എന്ന കാരണത്താൽ പാടശേഖരത്തിലെ ജൈവ കർഷകനും വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിട്ടുള്ള ബഹുമാനപ്പെട്ട പീറ്റർ സാറിനും, മറ്റ് ജൈവ കർഷകർക്കുമെതിരെ പോലീസിൽ വ്യാജ ക്രിമിനൽ കേസ് നല്കിയിരിക്കുകയാണ് ആയതിനാൽ ഇത്തരത്തിലുള്ള ഭൂമാഫിയകളുടെ പിണിയാളുകളായിട്ടുള്ള ഇത്തരം സ്വകാര്യ വ്യക്തികളെ അധികാരികൾ നിലക്കു നിർത്തിയില്ലെങ്കിൽ വേളുക്കര പഞ്ചായത്തിന്റെ ഒരു വലിയ സ്വപ്നം തന്നെ വിസ്മൃതിയിലാവാൻ അധികം താമസം വേണ്ട.

Back to Top
%d bloggers like this: