പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞ്

പൊന്നുടുമ്പിന്റെ കുഞ്ഞുങ്ങൾ ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു.

കേരളത്തില്‍ കാണപ്പെടുന്ന ഉടുമ്പുകളില്‍ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളില്‍പ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്. മണ്ണുടുമ്പുകൾ അടുത്തകാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവില്ല. ഒറ്റനോട്ടത്തിൽ തന്നെ ബലിഷ്ഠമായ ശരീരം. നീളമുള്ള കഴുത്ത്, ബലിഷ്ഠമായ നീളമുള്ള വാൽ, ഏതു പ്രതലത്തിലും പിടിച്ചുകയറുവാനുതകുന്ന അതിശക്തമായ വിരലുകളും നഖങ്ങളും…ഇതൊക്കെയാണ് ഇവയുടെ പ്രധാന സവിശേഷതകൾ. മുട്ടകളാണ് ഇഷ്ടഭോജ്യം. പക്ഷിമുട്ടകൾ എടുക്കുന്നതിനായി മരപ്പൊത്തുകളെ ലക്ഷ്യമാക്കി ഇഴഞ്ഞു കയറുന്ന ഉടുമ്പുകളെ ഇടയ്ക്കിടെ കാണാം. വെള്ളത്തിനടിയിൽകൂടി കുറെ ദൂരം സഞ്ചരിക്കാനുള്ള കഴിവുണ്ട്.

ചില മനുഷ്യരുടെ കണ്ണിൽപ്പെട്ടാൽ ഉടനടി ചട്ടിയിലാക്കുമെന്നൊരു അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യൻ തന്നെയാണ് ഇവയുടെ പ്രഥമശത്രു. നമ്മെപ്പോലെ ഇവയും ഭൂമിയുടെ അവകാശികളാണ് എന്നോർക്കുക.

പൊന്നുടുമ്പിന്റെ കുഞ്ഞ്.
(Varanus bengalensis) Juvenile.           
Bengal Monitor Lizard (Varanus bengalensis)
പൊന്നുടുമ്പ് 
Bengal Monitor Lizard (Varanus bengalensis) Juvenile. പൊന്നുടുമ്പിന്റെ കുഞ്ഞ്.

Bengal Monitor Lizard (Varanus bengalensis) mating.
പൊന്നുടുമ്പ് 
Bengal Monitor Lizard (Varanus bengalensis) Juvenile. പൊന്നുടുമ്പിന്റെ കുഞ്ഞ്.

Source: https://reptilesandamphibiansofkerala.blogspot.com/2018/05/bengal-monitor-varanus-bengalensis.html

Back to Top