നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളിൽ തങ്ങളുടെ വർണ്ണവൈവിദ്ധ്യം കൊണ്ടും വല നിർമ്മിക്കുന്ന അനശ്വര കല കൊണ്ടും നമ്മെ ഏറെ ആകർഷിച്ചിട്ടുള്ള ജീവികളായിരിക്കുമല്ലോ ചിലന്തികൾ. ഇന്ത്യയിൽ ഏകദേശം അൻപത്തിഒമ്പതിനടുത്ത് ചിലന്തി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. പക്ഷെ ഇവയെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്.ചിലന്തികൾ രണ്ടു വിഭാഗമായി കാണാം.
വലിയ ചിലന്തികൾ Mygalomorphs എന്ന വിഭാഗത്തിലും, ചെറിയ ചിലന്തികൾ Arnaeomorphs എന്ന വിഭാഗത്തിലുമാണുള്ളത്. ഇവയിൽ വളരെയധികം വൈവിദ്ധ്യം നമുക്ക് കാണാൻ സാധിക്കും.അതിൽ ഏറെ രസകരമായ കാര്യം ഇവയിൽ കാണുന്ന അനുകരണമാണ് (Mimicry). ചില ചിലന്തികൾ ഇരപിടിയന്മാരിൽ നിന്നും രക്ഷ നേടാൻ ഉറുമ്പുകളെ അനുകരിക്കുന്നു. (Ant mimicing spiders, Myrmarachne) ഉറുമ്പുകൾക്ക് ആറുകാലുകളും ചിലന്തികൾക്കു എട്ടുകാലുകളുമാണുള്ളത്. അപ്പോൾ എങ്ങനെയാണ് അനുകരണം ശരിയാവുക?
അവിടെയാണ് ചിലന്തികൾ നമ്മെ അത്ഭുതപെടുത്തുന്നത്.ഈ ചിലന്തികൾ തങ്ങളുടെ മുന്നിലുള്ള രണ്ടു കാലുകളും ഉയർത്തിപിടിച്ചു ഉറുമ്പുകളുടെ Antenna കൾക്ക് സമാനമായി വയ്ക്കുന്നു.അങ്ങനെ അവർ നമ്മളെ മണ്ടന്മാരാക്കുന്നു. ചിലർ വണ്ടുകളെയും ഒച്ചുകളെയും അനുകരിക്കുന്നുമുണ്ട്.Camouflage എന്ന പ്രതിഭാസം ചിലന്തികളിലും കാണാം. ചില Crab spiders ഇൽ ഇത് വ്യക്തമായി കാണാം. അത്ഭുതകാര്യമായി ഇരയെ കാത്ത് ഒളിച്ചിരിക്കുന്ന ഇവർ എന്നും ഒരു വിസ്മയമാണ്. Spinnerets എന്ന ഗ്രന്ഥിയുടെ സഹായത്തോടെ വലയുണ്ടാക്കുന്ന ചിലന്തികൾ ഒരു ഇരയുടേയും അശ്രദ്ധ മുതലെടുക്കുന്നു.വീടിനുള്ളിലും ചിലരുണ്ട് കേട്ടോ. ഇരകളിൽ വിഷം കുത്തി കൈപ്പിടിയിലൊതുക്കുന്ന Huntsman spider ഉം ഇരയെ കാത്ത് നിൽക്കുന്ന Jumping spiders എന്ന കുഞ്ഞന്മാരും.
ചിലന്തികൾക്ക് നമ്മുടെ പരിസ്ഥിതിയിൽ വലിയ പങ്ക്വഹിക്കുന്നുണ്ട്.അവർ ഒരു പ്രധാനപ്പെട്ട കീടനിയന്ത്രകാരാണ്. ചിലന്തികൾ മനുഷ്യന് അത്ര ഉപദ്രവകാരികളൊന്നുമല്ല. വളരെ അപൂർവമായേ അവ നമ്മെ ആക്രമിക്കുള്ളൂ. പല പല നാടോടിക്കഥകളിലൂടെയും മനുഷ്യനെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ എട്ടുകാലികളെ കുറിച്ച് അറിയാൻ ആർക്കും ആഗ്രഹമുണ്ടാകും.
Spider India യുടെ നേതൃത്വത്തിൽ August 15 മുതൽ 23 വരെ ചിലന്തിവാരമായതുകൊണ്ട് തന്നെ നിങ്ങളുടെ വീടുകളിലും പറമ്പിലുമുള്ള ചിലന്തിവൈവിദ്ധ്യത്തെ കണ്ടെത്താനുള്ള ഒരവസരം ഇതാ വരുന്നു.ഈ ദിവസങ്ങളിൽ നിങ്ങൾ നിരീക്ഷിച്ച ചിലന്തികളുടെ ചിത്രങ്ങൾ Inaturalist (https://www.inaturalist.org/), India Biodiversity Portal (https://indiabiodiversity.org/group/spiderindia/show) എന്നീ ആപ്പുകളുടെ സഹായത്തോടെ അപ്ലോഡ് ചെയ്യാവുന്നതാണ്. അവിടെയുള്ള Experts ന്റെ സഹായത്തോടെ നിങ്ങൾക്ക് അവയെ തിരിച്ചറിയാവുന്നതുമാണ്. കൂടുതൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നവർക്ക് ദേശീയതലത്തിൽ സമ്മാനങ്ങളുമുണ്ട്. ഗവണ്മെന്റ് നിർദ്ദേശിച്ച കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ പാടുള്ളൂ.