കുട്ടികളെ, നിങ്ങൾ നിരീക്ഷിക്കുക പ്രളയം ചുറ്റുപാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

കുട്ടികളെ, നിങ്ങൾ നിരീക്ഷിക്കുക പ്രളയം ചുറ്റുപാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

പ്രിയപെട്ട സ്കൂൾ കുട്ടികളെ,
പ്രളയം കണ്ട കുഞ്ഞു തലമുറയാണ് നിങ്ങൾ. പഴംചൊല്ലുകളും പാരമ്പര്യ കാർഷിക അറിവുകളും ചേർത്തുവച്ചു നോക്കിയാൽ ഇനി 90-100 അടുത്ത ഒരു പ്രളയം ഉണ്ടാകുവാൻ. വർഷത്തെ ഇടവേള വേണ്ടിവരും. അടുത്ത പ്രളയത്തിൽ നമ്മിൽ എത്രപേർ കാണും?
നിങ്ങൾ നിരീക്ഷിക്കുക പ്രളയം നിങ്ങളുടെ ചുറ്റുപാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

 1. സസ്യ ജന്തു ജാലങ്ങൾക്കു -മണ്ണിനു, പുഴക്ക്, തടാകങ്ങൾക്കു ഒക്കെ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. ചിലതു സ്തൂലമാണെങ്കിൽ മറ്റുചിലത് സൂക്ഷ്മമായിരിക്കും.
  നമ്മുടെ നാട്ടിലെ പതിവ് പക്ഷികളിൽ ചിലതു കാണാതായിട്ടുണ്ട്. ചിലതു പുതിയതായി നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്. ഉദാഹരണത്തിന് painted സ്റ്റോർക് നമ്മുടെ മേലഡൂർ പരിസരത്തു ഞാൻ ആദ്യമായി കണ്ടത് ഇപ്പോൾ മാത്രമാണ്. അതുപോലെ നീലക്കോഴി purple moorhen ഇപ്പോൾ കാണാനേയില്ല. അങ്ങിനെ ചില മാറ്റങ്ങൾ. അപ്പോൾ കുറച്ചു കുട്ടികൾ ഒരു പക്ഷി നിരീക്ഷകനെ ക്ഷണിക്കുക. അദ്ദേഹത്തിനൊപ്പം കാവുകളും പാടങ്ങളും നിരീക്ഷണത്തിനു വിധേയമാക്കുക.
 2. പൂമ്പാറ്റകളെയും ഇതുപോലെ നിരീക്ഷിക്കുക. ചില ചിത്രശലഭങ്ങൾ അവയുടെ ലാർവ ഭക്ഷണ സസ്യങ്ങൾ നശിച്ചത് മൂലം ഭീഷണി നേരിടുന്നവ ഉണ്ടാകും. അന്വേഷിക്കണം.
 3. മണ്ണിന്റെ ഘടനക്കു വ്യത്യാസം വന്നിട്ടുണ്ടാകും. ഇപ്പോൾ അടിഞ്ഞിരിക്കുന്ന ചെളി യഥാർത്ഥത്തിൽ എക്കൽ ആണോ. അതിന്റെ pH ഒന്ന് പരിശോധിക്കൂ നമ്മുടെ ലാബിൽ.
 4. ഈ വെള്ളപൊക്കം നിമിത്തം നമ്മുടെ കർഷകർ തീരാദുഃഖത്തിൽ ആദിരിക്കുകയാണ്. അവർ ചെയ്ത കൃഷി മുഴുവനും നശിച്ചു പോയി. അവരുടെ വിത്തുവല്ലികളും നഷ്ടമായിക്കാണും. ഈ പ്രളയത്തിൽ നഷ്ടപ്പെട്ടുപോയ ചേമ്പിനങ്ങൾ, ഇഞ്ചി, മഞ്ഞൾ, ഇവയുടെ ഒരു കരുതൽ ശേഖരം നമ്മുടെ സ്കൂളിൽ ആയിക്കൂടെ. tissue culture വഴി നമുക്ക് വിത്തുൽപ്പാദനം നടത്താമല്ലോ.
 5. എന്തുകൊണ്ട് ഒരു സർവ്വേ നമുക്ക് നടത്തിക്കൂടാ. വെള്ളപ്പൊക്കത്തിൽ പെട്ട ആളുകളുടെ വീടുകളിലെ പരിസ്ഥിതിക്ക് വന്ന മാറ്റങ്ങൾ രേഖപെടുത്താമല്ലോ. കാവുകളിൽ വെള്ളം കയറിയോ. കേടുപറ്റിയ കാവുകൾ, എത്ര?. പുതിയതായി ഇതുവരെ കാണാത്ത എന്തെങ്കിലും സസ്യങ്ങൾ ഇപ്പോൾ കാണുന്നുണ്ടോ?
 6. നമ്മുടെ നാടൻ മത്സ്യങ്ങൾക്ക് എന്ത് മാറ്റമാണ് വന്നിട്ടുള്ളതു.പുതിയ ഇനം വിദേശ മത്സ്യങ്ങൾ ഇവിടെ വന്നു എന്ന് പത്രവാർത്ത കണ്ടല്ലോ? അവ ഏതൊക്കെയാണ്. രേഖപെടുത്താമല്ലോ.
  ഈ പ്രളയത്തിൽ കൂടുതൽ ആളുകളും സർക്കാരും ഭയപ്പെട്ടത് മനുഷ്യന്റെ കഷ്ട-നഷ്ടങ്ങളെ കുറിച്ചായിരുന്നു. നമുക്കൊപ്പം ജീവിച്ച മറ്റു ജീവജാലങ്ങൾക്കെന്തു സംഭവിച്ചു എന്നന്വേഷിക്കേണ്ടത് നമ്മളല്ലേ/
  അത് രേഖപ്പെടുത്താൻ നിങ്ങൾ കുട്ടികൾക്കെ കഴിയു.
  നിങ്ങൾ അത് ചെയ്യുമ്പോൾ അതൊരു ശാസ്ത്ര പഠനം ആവും .നാളേക്ക് ഒരു ചരിത്ര രേഖയും?

1924 ലെ വെള്ളപ്പൊക്കത്തിൽ എന്ത് സംഭവിച്ചു എന്നത് വിശദമായി പഠിക്കുവാൻ ആവോളം പുസ്‌തനകങ്ങൾ ഉണ്ട്. ഒരു താരതമ്യം കൂട്ടായിരുന്നു ചെയ്യാമല്ലോ. ചരിത്രം ഇഷ്ടപ്പെടുന്നവർ അത് ചെയ്‌താൽ മതി. ദാമു TATA TEA LTD മൂന്നാറിനെ കുറിച്ച് എഴുതിയ പുസ്തകത്തിൽ 1924 ഇത് മുന്നാറിൽ എന്ത് സംഭവിച്ചു എന്നത് ചിത്ര സഹിതം നൽികിയതു കാണാം.

ഇനി അവസാനം പ്രളയം മാറ്റിയ ഭൂമിശാസ്ത്രം നേരിട്ട് സന്ദർശിക്കുകയും ആവാം. പുതിയ മണൽത്തിട്ടകൾ, പുതിയ ഭൂമി നേരിൽ കാണാൻ ഒരു യാത്ര ആയിക്കൂടെ? അതിനെ സ്റ്റഡി ടൂർ എന്ന് വിളിക്കാമല്ലോ?

Back to Top