പുഴകള്‍ ഒഴുകും വഴികള്‍

പുഴകള്‍ ഒഴുകും വഴികള്‍

വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുഴപ്പുസ്തകങ്ങളുടെ പ്രകാശനത്തിലേക്ക് സ്വാഗതം…

എഴുതിയത്: സബ്‌ന എ ബി, ഡിസൈന്‍: പ്രജില്‍ അമന്‍, ചിത്രങ്ങള്‍: കെ പി വില്‍ഫ്രഡ്, പ്രജില്‍, സനീഷ്, മഞ്ജു, കവര്‍: മേഘ, മാപ്പുകള്‍ വരച്ചത്‌: സനീഷ്, ലുഖ്മാനുല്‍ ഹക്കീം, ഉപദേശകസമിതി: ഡോ. എ ലത, എസ് ഉണ്ണിക്കൃഷ്ണന്‍, എസ് ശരത്, മഞ്ജു വാസുദേവന്‍….

എല്ലാവര്‍ക്കും നന്ദി, സ്‌നേഹം

Finally the three small River Booklets for children are published by River Research Centre!! When the covers of three booklets are put together it represents a flowing river from Upstream to Downstream!! Lathechi…It was our great dream which came true!! Sure you are watching us…

I invite all friends to the release function of these booklets on 25th January, 10 am at Govt TTI, Chalakudy by Mrs. V M Girija the writer. Welcome….the students from the schools of Chalakudy river basin will receive the booklets on this day….

Facebook Event Page : https://www.facebook.com/events/1596927753720304/

പ്രിയ കൂട്ടുകാരേ,

പുഴയറിവുകളും പ്രകൃതിപാഠങ്ങളും കുട്ടികൾക്ക് പകർന്നുനൽകുന്ന ‘പുഴകൾ ഒഴുകും വഴികൾ’ എന്ന കഥാപുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്. റിവർ റിസർച്ച് സെന്ററിന്റെ ‘സ്കൂൾസ് ഫോർ റിവർ’ എന്ന പരിസ്ഥിതി വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായാണ് മൂന്ന് ഭാഗങ്ങളുള്ള ഈ പുസ്തകം പുറത്തിറക്കുന്നത്.

പുഴയുടെ പാരിസ്ഥിതിക പ്രാധാന്യം, ഭൂമിശാസ്ത്രപരമായ സവിശേഷ തകൾ, സാംസ്കാരിക മാഹാത്മ്യം, പുഴകളിന്മേലുള്ള മനുഷ്യരുടെ ആശ്രിതത്വവും കടന്നുകയറ്റവും, പുഴമലിനീകരണം, പുഴ സംരക്ഷണ ത്തിന്റെ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ കഥകളായും അടിസ്ഥാ നവിവരങ്ങളായും പഠനപ്രവർത്തനങ്ങളായും ഈ പുസ്തകം അവതരി – പ്പിക്കുന്നു. ഭൂമിയുടെ ജീവഞ്ഞരമ്പുകളായ പുഴകൾ ഒഴുക്കുനിലച്ച് മരണം വരിക്കാൻ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് പുതിയ തലമുറ പുഴകളുടെയും മനുഷ്യജീവന്റെയും നിലനില്പിനായി വ്യക്തമായ തിരിച്ചറിവുകളിലൂടെ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിൽ ഈ പുസ്തകം നിങ്ങളിലേക്ക് എത്തിക്കുകയാണ്.

ജനുവരി 25ന് രാവിലെ 10 മണിക്ക് ചാലക്കുടി ഗവ. ടിടിഐയിൽ വെച്ച് പ്രമുഖ എഴുത്തുകാരി വി എം ഗിരിജ ‘പുഴകൾ ഒഴുകും വഴികൾ’ പ്രകാശനം ചെയ്യുന്നു. സ്കൂള്‍സ് ഫോർ റിവർ പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പുസ്തകം ഏറ്റുവാങ്ങും. അതിൽ ഒരാളായി നിങ്ങളും അന്നേദിവസം ഈ പരിപാടിയിൽ പങ്കെടുക്കുമല്ലോ. അതുപോലെ ഒരുപാട് കുട്ടികളിലേക്ക് ഈ അറിവുകൾ കൈമാറുന്നതിനുള്ള പിന്തു ണകൾക്കായി എല്ലാ സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം
സബ്ന എ ബി

വര: Prajil Aman
വര: Prajil Aman
വര: Prajil Aman
Back to Top