വലിയ പക്ഷി നിരീക്ഷകനോ ഫോട്ടോഗ്രാഫറോ ഒന്നുമല്ലെങ്കിലും ഒരല്പം പ്രകൃതി സ്നേഹവും സൗന്ദര്യാരാധനയും ചില്ലറ പടംപിടുത്തവും ആഴ്ചയിലൊരിക്കല്‍ കോള്‍പാടത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കാറുണ്ട്.. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച പുറനാട്ടുകര പാടത്തൊന്ന് പോയപ്പേഴാണ് തോടിനരികില്‍ നിരനിരയായി ഇരിക്കുകയും ഇടക്ക് വട്ടമിട്ടുപറക്കുകയും ചെയ്യുന്ന ഓമനത്തമുള്ള ഒരുതരം ചെറിയ പക്ഷികളുടെ ഒരു വലിയ കൂട്ടത്തെ കാണുന്നത്. അവരുടെ ഇരിപ്പും പറക്കലും നോക്കി കണ്ടും പടമെടുത്തും മണിക്കൂറൊന്ന് പേയതറിഞ്ഞില്ല. വീട്ടിലെത്തി കോള്‍ ബേഡേഴ്സില് പടമിട്ടപ്പോഴാണ് അറിയുന്നത് ഈ കിളികളുടെ പേര് മീവല്‍ക്കാട (small practincole) എന്നാണെന്ന്. മനോഹരമായ ആ കാഴ്ച ഇന്നത്തെ മാതൃഭൂമി നഗരം പേജില്‍ അതിമനോഹരമായിത്തന്നെ കൊടുത്തിട്ടുണ്ട്.