നമ്മുടെ രാജ്യത്തുള്ള പലതരം കുയിലുകളിൽ ഒന്നാണ് ജേക്കബിൻ/പൈഡ് കുക്കൂ അഥവാ കൊമ്പൻ കുയിൽ. നമ്മൾ വിചാരിക്കുന്ന അത്ര ചെറിയ കക്ഷിയോന്നുമല്ല ആൾ. നൂറ്റാണ്ടുകൾക്കു മുൻപേ ഈ പക്ഷിയെ കുറിച്ചു പറഞ്ഞവരും എഴുതിയവരും ഉണ്ട്.
അതിൽ ഏറ്റവും മനോഹരമായ വർണ്ണന ഈ കൊമ്പൻ കുയിൽ മഴവെള്ളമാണ് കുടിക്കാറുള്ളത് എന്നാണ്…സാഹിത്യപരമായി പറഞ്ഞാൽ, മഴത്തുള്ളികൾക്കായി കാത്തിരിക്കുന്ന മറ്റൊരു പക്ഷി. നമ്മുടെ വേഴാമ്പലിനെ പോലെ..
സാഹിത്യ കൃതികളിൽ ഈ പക്ഷി ഇലകളിൽ തങ്ങി നിൽക്കുന്ന ജലം കുടിക്കുന്നതായും വർണ്ണിച്ചിരിക്കുന്നു.
നമുക്കു കാര്യത്തിലേക്ക് കടക്കാം.
കൊമ്പൻ കുയിലുമായി ബന്ധപ്പെട്ട ഈ വിശ്വാസങ്ങൾക്ക് മറ്റൊരു യാഥാർഥ്യമുണ്ട്. ആകാശത്തുനിന്നു വരുന്ന മഴത്തുള്ളികൾക്കായി ഈ പക്ഷി കാത്തിരിക്കുന്നു എന്ന സങ്കൽപ്പം ഒരു പക്ഷെ ഈ പക്ഷിയെ വർഷക്കാലം തുടങ്ങുന്നതോട് കൂടി ഒരുപാട് കാണാം എന്നതുകൊണ്ടാവാം.
കൊമ്പൻ കുയിലും വർഷക്കാലവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്നതിനായി വർഷങ്ങളായി പ്രയത്നിക്കുന്നവരുണ്ട്. മൈഗ്രന്റ് വാച്ച് എന്ന വെബ്സൈറ്റിലൂടെ വർഷങ്ങളായി കൊമ്പൻ കുയിലിന്റെ സാന്നിദ്ധ്യം തുടർച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇതുവരെയുള്ള പഠനങ്ങൾ മറ്റു വെബ്സൈറ്റുകളും ആപ്ലിക്കേഷനും ആശ്രയിച്ചായിരുനെങ്കിൽ ഇപ്പോൾ e-bird ഉപയോഗിച്ചു ഒരു ദൃശ്യ ആവിഷ്കാരം ചെയ്തിരിക്കുകയാണ്. Nature Conservation Foundation ലെ എം. ഡി മധുസുദൻ ഭംഗിയായി കൊമ്പൻ കുയിലിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത ഡാറ്റ ഉപയോഗിച്ചു ഒരു visualization ചെയ്തിരിക്കുന്നു.
വളരെ കൃത്യമായി ആ map പറയുന്നത് കൊമ്പൻ കുയിൽ മധ്യ ഭാരതത്തിൽ വർഷ കാലത്തിന്റെ മുന്നോടിത്തന്നെയാണ് എന്നതാണ്. മാത്രവുമല്ല മഴ തുടങ്ങുന്നതോടുകൂടി കേരളത്തിൽ കൂടുതൽ കൊമ്പൻ കുയിലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പ്രവീൺ E. S. ചെയ്തിട്ടുള്ള മുകളിലെ graphical representation ഉം ഇതുതന്നെയാണ് പറയുന്നത്. Citizen അടിസ്ഥാനത്തിലുള്ള E-bird ഡാറ്റ ഉപയോഗിച്ചു ഇത്തരത്തിലുള്ള റിപ്പോർട്ട് ആദ്യമായാണ് എന്ന് തോന്നുന്നു.