‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു

‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു

‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു

ജനുവരി 22: മീനച്ചിലാറ്റിന്‍ തീരത്ത് തുടക്കം

ക്യാപെയ്‌ന്റെ ഉദ്ഘാടനം മീനച്ചില്‍ പുഴത്തടത്തിലെ പാലാ അല്‍ഫോണ്‍സാ കോളേജില്‍ വെച്ച് പ്രിയകവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു. പുഴപ്പോസ്റ്ററുകള്‍-ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മാതൃകാ റിവര്‍ അസംബ്ലി എന്നീ പരിപാടികളും നടന്നു.

ജനുവരി 27,28,29:  ചാലക്കുടിപ്പുഴ പുഴത്തടത്തില്‍ പുഴപ്രദര്‍ശനം

ചാലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ ‘ഒഴുകുന്ന പുഴകള്‍’ ആദ്യപ്രദര്‍ശനം ചാലക്കുടി ടൗഹാളില്‍ വെച്ച് എം പി ശ്രീ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ചാലക്കുടി പ്രദേശത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും 250-ലധികം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കണ്ടു.

ജനുവരി 30: കുരുന്നുകളുടെ ജലചിത്രങ്ങള്‍!

‘ജലരേഖകള്‍’ എന്ന പെയിന്റിംഗ് മത്സരം യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്തെ വെങ്ങാനൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. ഫ്രണ്ട്‌സ് ഓഫ് ലത, ട്രീ വാക്ക്-തിരുവനന്തപുരം, ഇന്‍ഡസ് സൈക്ലിംഗ് എംബസ്സി, നീര്‍ത്തടാകം എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ വെള്ളായനി കായലിനു ചുറ്റുമുള്ള വിവിധ സ്‌കൂളുകളിലെ 100-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഫെബ്രുവരി 1: കോള് തരുന്ന കോള്‍മത്സ്യങ്ങള്‍

ലോകതണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് മധ്യകേരളത്തിലെ കോള്‍മേഖലയില്‍ കോള്‍മത്സ്യസര്‍വ്വേ നടന്നു. ഒഴുകണം പുഴകള്‍ ക്യാംപെയ്‌നും പങ്കാളികളായ സര്‍വ്വേ കോള്‍ ബേര്‍ഡേഴ്‌സ്, KUFOS, കോളേജ് ഓഫ് ഫോറസ്ട്രി എന്നിവരാണ് സംഘടിപ്പിച്ചത്. നിരവധി ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും യുവതീയുവാക്കളും പങ്കെടുത്ത സര്‍വ്വേയില്‍ 71 ഇനം മത്സ്യങ്ങളെയടക്കം 82 ഇനം ജലജീവികളെ രേഖപ്പെടുത്തി.

ഫെബ്രുവരി 2: പുഴ ബന്ധിപ്പിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍

ലോകതണ്ണീര്‍ത്തടദിനത്തോടനുബന്ധിച്ച് തൃശൂര്‍ ഫോറസ്ട്രി കോളേജില്‍ സെമിനാര്‍ നടന്നു. തണ്ണീര്‍ത്തടങ്ങളുടെ അവസ്ഥ, നമ്മുടെ തണ്ണീര്‍ത്തടങ്ങളിലെ ശുദ്ധജലമത്സ്യസമ്പത്ത്, മലിനീകരണം നിയന്ത്രിക്കുന്നതില്‍ കണ്ടല്‍ക്കാടുകളുടെ പങ്ക്, കാലാവസ്ഥാവ്യതിയാനവും തണ്ണീര്‍ത്തടങ്ങളും, തണ്ണീര്‍ത്തടങ്ങളും തുമ്പികളും എന്നീ വിഷയങ്ങളില്‍ വിവിധ വിദഗ്ദ്ധര്‍ അവതരണങ്ങള്‍ നടത്തി.

സേവ് വെള്ളായനി ക്യാംപെയ്ന്‍ സമാപനം

അതേ ദിവസം തന്നെ തിരുവനന്തപുരത്ത് വെള്ളായനി കായല്‍ ശുചീകരണയജ്ഞം സമാപിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടികളിലും ‘ഒഴുകണം പുഴകള്‍’ ക്യാംപെയ്ന്‍ പങ്കാളികളായി. ജലരേഖകള്‍ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള പാരിതോഷികങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും നദികളും ശുദ്ധജലതടാകങ്ങളും സംരക്ഷിക്കുമെന്ന് ജലസുരക്ഷാപ്രതിജ്ഞയെടുത്തു.

ചാലക്കുടിയില്‍ ഗ്രാഫിറ്റി ക്യാംപെയ്‌നും

ചാലക്കുടിപ്പുഴത്തടത്തിലെ വിവിധ പൊതുഇടങ്ങളില്‍ പ്രചരണാര്‍ത്ഥം ചുവര്‍ചിത്രരചനയും നടന്നുവരുന്നു. ഗണേശ് അഞ്ചല്‍, വിഷ്ണു എന്നീ കലാകാരന്മാരാണ് ചിത്രങ്ങള്‍ ഇപ്പോള്‍ വരയ്ക്കുന്നത്.

സ്‌കൂള്‍സ് ഫോര്‍ റിവറും ചേരുന്നു

സ്‌കൂള്‍സ് ഫോര്‍ റിവര്‍ പരിപാടിയുടെ ഭാഗമായി ചാലക്കുടിപ്പുഴത്തടത്തില്‍ പുഴയോടനുബന്ധിച്ചുള്ള വിവിധ ആവാസവ്യവസ്ഥകളിലേക്ക് നിരീക്ഷണനടത്തങ്ങളും ജനുവരി 24 മുതല്‍ നടന്നുവരികയാണ്. സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പരിയാരം, കൊരട്ടി പഞ്ചായത്ത് എല്‍ പി സ്‌കൂള്‍, ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ ചാലക്കുടി, വിആര്‍ പുരം ഹൈസ്‌കൂള്‍ എന്നിവര്‍ ഇതുവരെ പങ്കെടുത്തു. മറ്റുള്ള സ്‌കൂളുകളും ഇനിയുള്ള ആവാസവ്യവസ്ഥാനിരീക്ഷണയാത്രകളില്‍പങ്കെടുക്കും.

Back to Top