എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള നിന്നെ സംരക്ഷിക്കാനായി വീട്ടിലെ ഫ്രൂട്ട്സ് വെക്കുന്ന പാത്രത്തിൽ കൂടൊരുക്കി. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ‘അതീവ സുന്ദരി’യായ നിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ. എല്ലാ WhatsApp ഗ്രൂപ്പുകളിലും നീ വലിയ താരമായി മാറി.
അപ്പോഴാണ് നിന്റെ നാടും, പേരും എന്റെ സുഹൃത്ത് ബനീഷ് പറഞ്ഞു തന്നത്. നിന്നെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം കുടുതലാണെന്ന് മനസില്ലായി. വീട്ടിൽ തന്നെ വളർത്തുന്ന അലങ്കാര മത്സ്യങ്ങളിലെ “ഗപ്പി “കളിൽ മൂന്നെണ്ണത്തിനെ നല്കി ഇഷ്ട്ടമുള്ള ഭക്ഷണം നിനക്കു ഞങ്ങൾ ഒരുക്കി. രാത്രിയിൽ ഞങ്ങളോടൊപ്പം നീയും ഉറങ്ങി.
നേരം വെളുത്തപ്പോൾ നിന്നിൽ മാത്രമായിരുന്നു ശ്രദ്ധ’. നീ ഇന്നലത്തേതിൽ നിന്ന് ഉഷാറായിരിക്കുന്നു. ഫ്രൂട്ട്സ് പാത്രത്തിൽ നിന്ന് പുറത്തെക്ക് പോകാനുള്ള നിന്റെ തിടുക്കം മനസിലാക്കി ഞാൻ ആ പാത്രത്തിന്റെ മൂടി തുറന്നു. അപ്പോൾ ചെറിയ വെള്ളമുള്ള ബൗളിൽ നീ ഇരിക്കുന്നു. പറക്കുന്നില്ല, നിമിഷങ്ങൾക്കകം നീ എന്റെ വീട്ടിൽ പറന്നു പറന്നു നീങ്ങി; അങ്ങനെ എയർ ഹോളിനടുത്ത് അൽപ്പം നേരം ഇരുന്നു സ്വതന്ത്രമായ ലോകത്തേക്ക് പറന്നകന്നു.
ഒരു സ്വപന സുന്ദരി എന്നവണ്ണം എന്റെ മക്കളായ കൃഷ്ണരാജിലും, കൃഷ്ണാഞ്ജലിയിലും ഇണങ്ങി ചേർന്നും മെല്ലാം ഇരുന്ന നിമിഷങ്ങൾ മറഞ്ഞു പോയിരിക്കുന്നു.
ഹേ; സപ്തവർണ്ണ സുന്ദരി
എൻ മനം കവർന്നു നീ പോയ് മറഞ്ഞതെവിടെ;
നീലാകാശവീഥികൾക്കു നിൻ വർണ്ണമേകാൻ പാറി പറന്നുവോ;
നിന്റെ ശൂന്യതയിൽ ഹൃദയമിടുപ്പുകൂടുമ്പോഴും
പ്രിയ കൂട്ടുകാരി നിന്നക്കു ശുഭയാത്ര നേരുന്നു……
ജെയ്ന രാജു
ODKF Uncommon Sighting at Guruvayur, Thrissur on 27-10-2018
One thought on “ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ”