നെൽവയൽ തണ്ണീർത്തടനിയമഭേദഗതി; പരിസ്ഥിതിപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധിച്ചു
ആവാസവ്യവസ്ഥ നശിപ്പിക്കാൻ ഭരണകൂടത്തിന് അധികാരമില്ല; കുസുമം ജോസഫ് നെൽവയൽ തണ്ണീർത്തട നിയമത്തെ അട്ടിമറിയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എൻ.എ.പി.എമ്മിന്റെ നേതൃത്വത്തിൽ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ എം.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവർത്തകൻ ജോൺ പെരുവന്താനം, ആർ. അജയൻ, ഹാഷിം ചേനാംപിള്ളി, കെ.കെ. ദേവദാസ്, ആന്റോ ഏലിയാസ്, ബി. ശ്രീകുമാർ, ലോഹ്യ വിചാരവേദി ദേവരാജൻ, അഡ്വ. അനീഷ് ലൂക്കോസ്, എസ്.ഉഷ, ശ്രീധർ തണൽ എന്നിവർ പ്രതിഷേധ യോഗത്തിനും മാർച്ചിനും നേതൃത്വം നൽകി. 18 ജൂൺ 2018