സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റുകളും നോട്ടീസും തയ്യാറായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റുകളും നോട്ടീസും തയ്യാറായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റുകളും നോട്ടീസും തയ്യാറായി.
പ്രസാദ് സോമരാജൻ (തിരുവനന്തപുരം)
അനീഷ് ലൂക്കോസ് (കോട്ടയം)
വിനോദ് കോശി (പത്തനംതിട്ട)
അഡ്വ. ജോൺ ജോസഫ്  (എറണാകുളം)
വിളയോടി വേണുഗോപാൽ (പാലക്കാട്)
ജോൺ എൻ യു (തൊടുപുഴ)
വിജയരാഘവൻ ചേലിയ (കോഴിക്കോട്)
അമ്പലത്തറ കുഞ്ഞികൃഷ്ണൻ (കാസർകോഡ്)
എന്നിവർക്ക് പോസ്റ്റർ നോട്ടീസ് എന്നിവ കൊറിയറുകൾ അയച്ചു. KSRTC കൊറിയർ വഴിയാണ് അയച്ചത്. നാളെ രാവിലെ 10 മണിക്ക് അതത് സ്ഥലത്തെ KSRTC യിൽ ചെന്നാൽ കൊറിയർ കൈപ്പറ്റാം.


സുഹൃത്തുക്കളെ,
നെൽവയൽ നീർത്തട സംരക്ഷണ കൺവെൻഷൻ സംഘാടന പരിപാടികൾ മുന്നോട്ടു നന്നായി തന്നെ പോകുന്നുണ്ട്.

NAPM പ്രവർത്തകരും മറ്റ് സംഘാടനത്തിൽ പങ്കാളികളായ മുഴുവൻ സംഘടനകളും വ്യക്തികളും അവരവരുടെ ഇടങ്ങളിൽ സജീവമായ പ്രചരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

പ്രധാനമായും 3 കാര്യങ്ങളിൽ ആണ് അടിയന്തിരമായി നമ്മുടെ ശ്രദ്ധ എത്തേണ്ടത്.

1. ഓൺലൈൻ പ്രചരണങ്ങൾ
കഴിഞ്ഞ 2 ദിവസമായി നമ്മുടെ പോസ്റ്റർ/ നോട്ടീസ്/ ക്ഷണക്കത്ത് ടെക്സ്റ്റ്/ ഇവന്റ് ഇവ ഓൺ ലൈനിൽ പ്രചരിപ്പിക്കുന്നുണ്ട്. അത് നിങ്ങളോരോരുത്തരും കഴിയുന്നത്ര ആളുകൾക്ക്/ ഗ്രൂപ്പുകളിലേക്ക് അയക്കുകയും നിങ്ങളുടെ ഫേസ് ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയും ആളുകളെ ടാഗ് ചെയ്യുകയും വേണം. ഇമെയിൽ വേണ്ടവർക്ക് ഇ മെയിൽ ഇവിടെ അയച്ചാൽ ക്ഷണക്കത്ത് ഫോർവേഡ് ചെയ്യാം. ഓരോരുത്തരും കഴിയുന്നത്ര ആളുകളെ 12 ന് കൺവെൻഷനിൽ പങ്കെടുപ്പിക്കണം.

2. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നോട്ടീസ് പോസ്റ്റർ എന്നിവ തയ്യാറായിട്ടുണ്ട്. 75 പോസ്റ്ററുകളും 100 നോട്ടീസും വീതം 8 കേന്ദ്രങ്ങളിലേക്ക് (ലിസ്റ്റ് ഇടാം) നാളെ രാവിലെ തന്നെ അയക്കാൻ റെഡിയാക്കി വച്ചിട്ടുണ്ട്. അവ ഓരോ ജില്ലയിലും പരമാവധി പ്രചരണം ലഭിക്കും വിധം ചർച്ച ചെയ്ത് ഉപയോഗിക്കണം. പബ്ലിസിറ്റി മെറ്റീരിയൽസ് വേണ്ടവർ ഇവിടെയോ അല്ലെങ്കിൽ ഫോൺവിളിക്കുകയോ ചെയ്താൽ എത്തിക്കാം.

3. നമ്മുക്കിതുവരെ കാര്യമായി പിരിവൊന്നും തന്നെ കിട്ടിയിട്ടില്ല. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. അവരവരുടെ ഇടങ്ങളിൽ നിന്ന് കഴിയാവുന്ന സാമ്പത്തിക സഹായം സംഘടിപ്പിച്ച് സംഘാടക സമിതിയെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. (റെസീപ്റ്റ് അയച്ചു കൊടുക്കാം)

എല്ലാവരുടെയും സജീവ സഹകരണവും പങ്കാളിത്തവും ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു കൊണ്ട്…

സംഘാടക സമിതിക്ക് വേണ്ടി…
സ്നേഹപൂർവ്വം
ശരത് ചേലൂർ

Back to Top