നെടുപുഴയിൽ ആയിരം കടലാസ്സുവള്ളങ്ങൾ

നെടുപുഴയിൽ ആയിരം കടലാസ്സുവള്ളങ്ങൾ

എഴുതിയത്: സ്റ്റെഫിൻ സണ്ണി (നെസ്റ്റ് കൂട്ടം)

മ്മടെ നെടുപുഴ ; കള്ളും കഞ്ചാവും നിറഞ്ഞാടിയിരുന്ന.., ഗുണ്ടാപ്പോരുകളുടേയും കൊലപാതങ്ങളുടേയും പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ചോരയുടെ മണമുള്ള നാട്. പത്താം ക്ലാസ് കഴിഞ്ഞ മക്കളെ ഉപരിപഠനത്തിന് വിടേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ച് ജോലിക്കയയ്ക്കുന്ന മാതാപിതാക്കളുടെ നാട്. ഗുണ്ടാ നേതാക്കളെ ആരാധനാമൂർത്തികളാക്കി മനസ്സിൽ പ്രതിഷ്ഠിച്ച്., അവരുടെ ഗ്യാങ്ങുകളിൽ ചേരാൻ വെമ്പൽ കൊണ്ട് ലഹരിയിൽ സ്വയം അലിഞ്ഞില്ലാതാകുന്ന ചെറുപ്പക്കാർ ധാരാളമുള്ള എന്റെ സ്വന്തം നാട്. നേരം ഒന്നിരുട്ടിയാൽ., ടൗണിൽ നിന്നൊരു ഓട്ടോറിക്ഷ വിളിച്ച് നെടുപുഴയ്ക്കാണെന്ന് പറഞ്ഞാൽ.., “അയ്യോ, അങ്ങോട്ടാണെങ്കിൽ ഞങ്ങളില്ല” എന്നും പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു നെടുപുഴക്ക്. ഈ നാട്ടിൽ നിന്ന് സാമൂഹികവിരുദ്ധർ മാത്രമല്ല., സമൂഹത്തോട് പ്രതിബദ്ധതയുള്ളവരുമുണ്ടെന്ന് തെളിയിക്കുകയാണ് #NEST എന്ന പഠന കൂട്ടായ്മ.

വ്യത്യസ്തമായ ഒരുപാട് രീതികളിലൂടെ കുട്ടികളുടെ സകല മേഖലകളിലുമുള്ള കഴിവുകളെ ഉത്തേജിപ്പിച്ചു കൊണ്ട് നേരായ ദിശയിൽ നടക്കുവാൻ അവരെ പഠിപ്പിച്ചു കൊണ്ട് Nest ന്റെ പടയോട്ടം തുടരുകയാണ്. നെസ്റ്റിനെ കുറിച്ചും മുൻ നാളുകളിലെ പ്രവർത്തനങ്ങളെ കുറിച്ചും ഇനിവരും നാളുകളിൽ വിശദീകരിക്കാം. ഇത്തവണ നെസ്റ്റിൽ കുട്ടികൾ കൃഷിക്കിറക്കുന്നത് “അന്നപൂർണ്ണ” ഇനത്തിലുള്ള നെൽവിത്താണ്. അതു കൊണ്ട് തന്നെ #ഓപ്പറേഷൻ_അന്നപൂർണ്ണ എന്നാണ് ഈ പരിപാടിക്ക് അവർ പേരിട്ടിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ #Seed_Bed ൽ മുളപ്പിച്ച നെൽവിത്തുകളെ കെട്ടുകളാക്കി ഉഴുതുമറിച്ചിട്ടിട്ടുള്ള വയലിലേക്കു പറിച്ചുനടുകയെന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന പരിപാടി. അതെ., ഞാറു നടൽ തന്നെ. പുതുതലമുറയ്ക്ക് തീർത്തും അന്യമായ കാർഷിക ജീവിതത്തിന്റെ പാഠങ്ങൾ ജീവിച്ചു പഠിക്കുകയെന്നതാണ് ലക്ഷ്യം. #നെല്ല് എന്നാൽ എന്താണെന്ന് വരെയറിയാത്തവർ ധാരാളമുണ്ടെന്നേ നമ്മുടെ നാട്ടിൽ. ഞാറു നടീൽ ഉത്സവമാക്കാനുള്ള കുട്ടികളുടെ തീരുമാനത്തിൽ നിന്നാണ് #കളിവള്ളങ്ങൾ എന്ന ആശയം ഉരുത്തിരിഞ്ഞത്.അങ്ങനെ പല നിറങ്ങളിൽ വലിപ്പങ്ങളിൽ .., പല പല മാതൃകളിൽ കടലാസുവള്ളങ്ങൾ തയ്യാറായി. ഒന്നും രണ്ടുമല്ല., 1000 കടലാസുവഞ്ചികൾ. നെസ്റ്റിലെ ഏതൊരു അംഗത്തിനും ഇപ്പോൾ കടലാസുകൊണ്ട് വഞ്ചിയുണ്ടാക്കാനറിയാം.. എന്താ., ചിരി വരുന്നോ ! “എന്റെ മകൻ ഫോണിൽ ഗെയിം കളിയ്ക്കും., വീഡിയോ കാണും.., ഫോണിലെ എല്ലാം അറിയാം” എന്നൊക്കെ മാത്രമാവും ഒട്ടുമിക്കവർക്കും പറയാനുണ്ടാവുക. എതിർക്കുന്നില്ല.., നെസ്റ്റിന്റേത് ഒരു ചെറു ശ്രമമാണ്. മെഷീനുകളായി അല്ലാതെ, അക്കാദമിക പരിശീലനങ്ങൾക്കൊപ്പം മണ്ണിനേയും മരത്തിനേയും സഹജീവിയേയുമൊക്കെ സ്നേഹിക്കാനുമറിയാനും സഹായിച്ച്., കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി തന്നെ കൊണ്ടുനടക്കാനുള്ള ശ്രമം.

ഇന്നലെ 25/06/2017 ന് വൈകീട്ട് 4.00 മണിയോടെ നെസ്റ്റിലെത്തി ആദ്യ ഞാറിന്റെ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തത് #നെടുപുഴ_ASI_ദിനേശ്കുമാർ സർ ആണ്. ഞങ്ങൾ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട., ഞങ്ങടെ സ്വന്തം #ഷറഫുദ്ദീൻ_മാഷും ഒപ്പമുണ്ടായിരുന്നു. ആദ്യ ഞാറ് നെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും അതേ സമയം നെസ്റ്റിന്റെ ചെയർമാനുമായിട്ടുള്ള #ശ്രീബാലിന് കൈമാറിയതിനു ശേഷം മുഴുവൻ നെസ്റ്റിയൻസുമായി ചേർന്ന് കളിവള്ളങ്ങൾ വയലിലേക്ക് ഒഴുക്കി വിടുകയായിരുന്നു. ഇനിയും വറ്റാത്ത ഗ്രാമീണ്യതയുടെ ഓളങ്ങളിൽ തട്ടി കുട്ടിവഞ്ചികൾ നീന്തിത്തുടിച്ചിരുന്നു. നിഷക്കളങ്ക ബാല്യങ്ങളേവരുടേയും പുഞ്ചിരി…, അതൊന്നു കാണേണ്ടതു തന്നെയായിരുന്നു.


ഇത് ഒരു ചെറിയ തുടക്കമാണ്. നാടിന്റെ നന്മയ്ക്കായി ഒരു വിദ്യാർത്ഥീ സമൂഹമൊന്നടങ്കം മുന്നോട്ടിറങ്ങി വരികയാണ്. പ്രചോദനമാവട്ടെ ഇനിയുമേറെപ്പേർക്ക് Nest. ഭാഗമാകാൻ കഴിഞ്ഞതിലേറെ സന്തോഷത്തോടെ…

Back to Top